നക്ഷത്ര മത്സ്യം (Nakshathra Malsyam)

നക്ഷത്ര മത്സ്യം (Nakshathra Malsyam) / Star Fish (സ്റ്റാർ ഫിഷ്)
പല വലിപ്പത്തിലും ആകൃതിയിലും ഉള്ള വിവിധ നക്ഷത്ര മത്സ്യങ്ങൾ കടലിൽ ഉണ്ട്. കാഴ്ചയിലെ കൗതുകം എന്നതിലുപരി കടൽ പണിക്കാർക്ക് ഇവയെ കൊണ്ട് പ്രത്യേക പ്രയോജനം ഇല്ല. തിരുവനന്തപുരത്തെ കടലിൽ വലിയ നക്ഷത്ര മത്സ്യങ്ങളെ അപൂർവമായി മാത്രമാണ് കാണാറുള്ളത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി തിരുവനന്തപുരത്തെ ചില ഗ്രാമങ്ങളിലെ തൊഴിലാളികൾ ശരാശരി 30 മീറ്റർ ആഴമുള്ള കടലിന്റെ അടിത്തട്ടിൽ 'താത്ത് വല ' എണ്ണയിനം വല ഉപയോഗിച്ച് മാന്തൽ മത്സ്യങ്ങൾ പിടിക്കാൻ തുടങ്ങിയതോടെ അതോടൊപ്പം star ഫിഷുകളും ലഭിക്കാൻ തുടങ്ങി. മേയ് പകുതി മുതൽ ഒക്ടോബർ വരെയാണ് ഇതിന്റെ സീസൺ.
വലിപ്പം കുറഞ്ഞ ചിലയിനം നക്ഷത്ര മത്സ്യങ്ങൾ തീരക്കടലിൽ ചിപ്പികൾ വളരുന്ന കോളനികളിൽ ഉണ്ട്. അതുതന്നെ വിഴിഞ്ഞം മേഖലയിലാണ് പ്രധാനമായും കാണുന്നത്. കോവളത്ത് ഇവ അപൂർവ്വമായേ ലഭിക്കൂ . ഇത് അടുത്തടുത്ത പ്രദേശങ്ങളിലെ പാരുകളിലെ ജൈവ വൈവിധ്യത്തിന്റെ വ്യസ്ത്യസ്തത വെളിവാക്കുന്നു.
നക്ഷത്ര മത്സ്യങ്ങളുടെ വൈവിധ്യങ്ങളുടെ കലവറയാണ് കന്യാകുമാരി ജില്ലയിലെ കടൽ.
Vernacular Name : നക്ഷത്ര മത്സ്യം (Nakshathra Malsyam)
Organism Common Name : Sand sea stars or Comb stars
Scientific Name : Astropecten sp




