
കൾ (Chiton)
കടൽപണിക്കാർക്ക് ഈ ജീവിയെ കുറിച്ച് പ്രത്യേകിച്ച് പറയാൻ ഒന്നും ഉണ്ടാവില്ല.
ചിപ്പികളോടൊപ്പം വരുന്ന അനേകം കടൽ പുഴുക്കളിൽ ഒന്ന്. കടലിനടിയിൽ നിന്നും ചെത്തിയെടുത്ത് കട്ടമരങ്ങളിൽ കൊണ്ടുവരുന്ന ചിപ്പികൾ നല്ലത് തിരഞ്ഞെടുത്ത ശേഷം ബാക്കിയുള്ള വേസ്റ്റിന്റെ കൂട്ടത്തിൽ കടലിലേയ്ക്ക് വാരി എറിഞ്ഞു കളയുന്നതിൽ പെടുന്ന ഒന്ന്. Biodiversity പഠനത്തിന്റെ ആദ്യ ഘട്ടത്തിൽ ഇവയെ ശ്രദ്ധിച്ചിരുന്നില്ല. ഇവ പതുക്കെ ചലിക്കുന്നത് കണ്ടതോടെ ശ്രദ്ധിക്കാൻ തുടങ്ങി. തീരെ ചെറിയ ജീവിയാണ്. ഇതേപറ്റി അറിയുന്ന വിദഗ്ധർ കേരളത്തിൽ ഇല്ലെന്നാണ് കേട്ടത്.
എല്ലാ ചിപ്പി കോളനികളിലും ഇവ ഉണ്ടാവും.
ഇവയുടെ പുറത്ത് എട്ട് പാളികൾ പോലെ തോന്നിക്കുന്ന കട്ടിയുള്ള അടുക്കുകളുണ്ട്.




