Feather Star (Unidentified-5)

Feather Star (Unidentified-5)

Feather Star (Unidentified-5)

കടൽ പൂക്കൾ (Kadal pookkal )

കടൽ പൂക്കൾ (Kadal pookkal ) / Feather Stars (ഫെദർ സ്റ്റർസ് )

തീരക്കടൽ പാറപ്പാരുകളിൽ കാണുന്ന ജീവിയാണ് ഇത്.കാഴ്ചയിൽ പൂക്കൾ പോലെ തോന്നുമെങ്കിലും ഇവ ഒരുതരം കടൽ ജന്തുവാണ്. പല വർണ്ണങ്ങളിൽ കാണപ്പെടുന്നതിനാലാണ് ഇവയെ പൂക്കളായി തെറ്റിദ്ധരിക്കുന്നത്. കടൽപ്പണി സമൂഹത്തിന് ഇവയെ കൊണ്ട് പ്രത്യേക പ്രയോജനം ഒന്നുമില്ല. കടലിനടിയിലെ പാറകളുടെ ഇടയിൽ ജീവിക്കുന്നവയായതിനാൽ അവിടെ വിടുന്ന വലകളിലും മറ്റും ഇവ ലഭിക്കാറുമില്ല. ചുരുക്കത്തിൽ കടലിനടിയിൽ എത്തിയാൽ മാത്രമേ ഇവയെ കാണാനാവൂ.

കരയിൽ എത്തുമ്പോൾ ഇവയുടെ തൂവലുകൾ ചുരുങ്ങി ഭംഗി നഷ്ടപ്പെടും. കന്യാകുമാരി ജില്ലയിലെ കടലിൽ ചിലയിടങ്ങളിൽ ഇവ കൂട്ടത്തോടെ വളരുന്നത് കണ്ടിട്ടുണ്ടെങ്കിലും തിരുവനന്തപുരത്തെയും കൊല്ലത്തെയും കടലിൽ ഇവ ഒറ്റപ്പെട്ടാണ് കാണുന്നത്. പകൽസമയങ്ങളിൽ dive ചെയ്യുമ്പോൾ ഇവയെ പ്രതികരണം ഒന്നുമില്ലാതെ കാണുമെങ്കിലും ഈ ജീവി രാത്രിയിൽ dive ചെയ്യുമ്പോൾ ടോർച്ച് വെട്ടത്തിൽ അവയുടെ തൂവലുകൾ വേഗത്തിൽ ചലിപ്പിച്ച് പ്രതികരിക്കുന്നത് കാണാം.

പുറമെ കണ്ണില്ലാത്ത ഒരു ജീവിയാണ് ഇതെങ്കിലും കണ്ണിനു സമാനമായി പ്രവർത്തിക്കുന്ന സെൻസറുകൾ ഇവയുടെ ശരീരത്തിൽ ഉണ്ടാവാം എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.

  • Vernacular Name : കടൽ പൂക്കൾ (Kadal pookkal )

  • Organism Common Name : Feather Star

  • Scientific Name : Unidentified

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!