മുള്ളികൾ (Mullikal) /Cardinal Fishes

മുള്ളികൾ
നിരവധി ഇനത്തിൽപ്പെട്ട മുള്ളികൾ കടലിലുണ്ട്. അപൂർവ്വം ചില ഇനങ്ങൾ ഒഴിച്ചാൽ മറ്റെല്ലാ മുള്ളികളും തീരത്തോട് അടുത്ത പാറപ്പാരുകളിലാണ് താമസം.
തീരെ ചെറിയ മത്സ്യം ആയതിനാലും ഭക്ഷ്യയോഗ്യമല്ലാത്തതിനാലും ഇവയെ പൊതുവേ മുള്ളികൾ എന്ന് വിളിക്കുന്നതൊഴിച്ചാൽ കടൽപണി സമൂഹത്തിന് ഇവയെപ്പറ്റി മറ്റു വലിയ ധാരണകൾ ഒന്നുമില്ല.
തീരക്കടൽ പാറപ്പാരുകൾ ഇവയുടെ ബ്രീഡിങ് ഗ്രൗണ്ട് കൂടിയാണെന്ന് എഫ് എം എല്ലിന്റെ ഡോക്യുമെന്റേഷനിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട് ഒരേ സമയം നൂറുകണക്കിന് കുഞ്ഞുങ്ങളെ ഇത്തരം ബ്രീഡിങ് ഗ്രൗണ്ടുകളിൽ കാണാം. അതിനാൽ പാരുജീവികളുടെ ആഹാര ശൃംഖലയിൽ മുള്ളികൾ ഒരു പ്രധാന കണ്ണിയാണെന്നതിൽ സംശയമില്ല. ഒപ്പം പാരുകൾ പ്രചനന കേന്ദ്രങ്ങളാകുന്നതിലൂടെ മുള്ളികൾക്ക് പാരുകളില്ലാതെ നിലനിൽക്കാനാവില്ല.
Mullikal (Cardinal Fishes)
Common species include the Indo-Pacific Cardinalfish and related reef-associated species.
Mullikal are a diverse group of very small reef fishes found in the sea. Except for a few rare species, most cardinal fishes inhabit shallow coastal rocky reefs close to the shore.
Because they are extremely small in size and not considered edible, fishers generally refer to them simply as “Mullikal,” and there is little detailed traditional knowledge about them within fishing communities.
FML documentation has shown that coastal rocky reefs serve as important breeding grounds for these fishes. At such sites, hundreds of juvenile fish can often be observed at the same time, indicating active reproduction zones.
Because of their abundance, Mullikal form an important link in the reef food web, serving as prey for many larger reef predators. At the same time, their survival is closely tied to the health of reef ecosystems, as they depend heavily on reef structures for breeding and protection—without reefs, these fishes cannot sustain their populations
vernacular Name: മുള്ളി(Mulli)
Organism Common Name: Fiveline cardinalfish
Scientific Name: Cheilodipterus quinquelineatus




