Honeycomb moray

Honeycomb moray

Honeycomb moray

കല്ല് വ്ളാങ്ക് (Kallu vlaank) / Moray eels

കല്ലു വ്ളാങ്കുകൾ

കാഴ്ചയിൽ പാമ്പുകൾ പോലെയുള്ള ഇവ വിവിധതരത്തിൽ കാണപ്പെടുന്നു. തീരത്തോട് ചേർന്ന ഏതാണ്ട് എല്ലാ പാറപ്പാരുകളിലും കല്ല് വ്ളാങ്കുകളെ കാണാം. കല്ലുകൾക്കിടയിൽ ശരീരം ഒളിപ്പിച്ച് തലമാത്രം പുറത്തേക്ക് ഇട്ടിരിക്കുന്നതാണ് ഇവയുടെ രീതി. എങ്കിലും ഇവ പാറകൾക്കിടയിലൂടെ സഞ്ചരിക്കുന്ന വീഡിയോ FML ന് ചിത്രീകരിക്കാൻ ആയിട്ടുണ്ട്. കടലിനടിയിലെ പാറകൾക്കിടയിൽ ലോബ്സ്റ്ററുകൾ പിടിക്കാൻ കൂടുകൾ വയ്ക്കുമ്പോൾ അബദ്ധത്തിൽ അവയ്ക്കുള്ളിൽ വ്ളാങ്കുകൾ വീഴും എന്നല്ലാതെ കടൽ പണി സമൂഹം ബോധപൂർവ്വം ഇവയെ പിടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാറില്ല. കറുത്ത ശരീരത്തിൽ തേൻകൂടുകൾ പോലെ ഷഡ്ബുജ (hexogonal) ആകൃതിയിൽ വെളുത്ത വരകൾ ഉള്ള വ്ളാങ്കുകളെ മിക്കവാറും എല്ലായിടത്തും കാണാം. എന്നാൽ ചാര നിറത്തോട് കൂടിയ ശരീരവും മഞ്ഞ കലർന്ന ഇരുണ്ട നിറത്തിലുള്ള മുഖത്തോടു കൂടിയ ഒരിനത്തിൽ പെട്ട വ്ളാങ്കുകളെ കോവളത്തിന് അടുത്ത് 12- 13 മീറ്റർ ആഴത്തിൽ മുളവറക്കല്ല് എന്ന ഹാബിറ്റാറ്റിൽ എപ്പോഴും കാണാം. അതുപോലെ വെളുത്ത നിറത്തിലുള്ളതും ഇനിയും ഐഡന്റിഫൈ ചെയ്യാനാവാത്തതുമായ ഒരിനത്തെ ഞങ്ങൾ കണ്ടെത്തിയത് മുല്ലൂരിനടുത്ത് 9 മീറ്റർ ആഴത്തിലെ റോക്കി ഹാബിറ്റാറ്റിലാണ്. ആ ഹാബിറ്റാറ്റ് അദാനി പോർട്ടിന്റെ ഭാഗമായി നടന്ന ഡ്രജിങ്ങിൽ മൂടിപ്പോയി.


  • vernacular Name: പുള്ളി (Pulli)

  • Organism Common Name: Honeycomb moray

  • Scientific Name: Gymnothorax favagineus

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!