Indian anchovy

Indian anchovy

Indian anchovy

നൊത്തോലി (Notholi) / Anchovy Fishes

നൊത്തോലി

കറുപ്പര,വെള്ളര, നീല നൊത്തോലി മുതലായ പേരുകളിൽ വിവിധയിനം നൊത്തോലികളുണ്ട്. 10 മുതൽ 15 സെന്റീമീറ്റർ വരെ വലിപ്പം വരും.

ഈ തീരക്കടൽ മത്സ്യം വലിയ കൂട്ടം കൂട്ടമായി സഞ്ചരിക്കുമ്പോൾ കടലിൽ ആ പ്രദേശം മുഴുവൻ നിറവ്യത്യാസത്തോടെ കാണപ്പെടും. ഇതിനെ 'മീൻകറുപ്പ് ' എന്നാണ് കടൽത്തീര ഭാഷയിൽ പറയുക.നൊത്തോലിയുടെ സഞ്ചാരം തിരിച്ചറിയുന്ന കടൽപണിക്കാർ വലയുമായി പോയി അവ പിടിച്ചു കൊണ്ടുവരും. നൊത്തോലി പിടിക്കാനുള്ള പ്രത്യേക വലയെ നൊത്തോലിവല എന്നാണ് വിളിച്ചിരുന്നത്. ഇതുകൂടാതെ തട്ടുമടി അഥവാ ബോട്ട് സീൻ, കമ്പവല അഥവാ ഷോർ സീൻ എന്നീ വലകളിലും ധാരാളം നൊത്തോലി ലഭിച്ചിരുന്നു 'ഒരു നൊത്തോലി വലയും രണ്ട് ആണുങ്ങളും ഒരു വീട്ടിൽ ഉണ്ടെങ്കിൽ എത്ര 'കുമരിനെ' (പ്രായ പൂർത്തിയായ പെൺകുട്ടികളെ) യും 'ഇറക്കാം' (വിവാഹം കഴിപ്പിച്ചയക്കാം) എന്നൊരു ചൊല്ല് കടക്കോടിയിൽ ഒരുകാലത്ത് പ്രസിദ്ധമായിരുന്നു. ഓരോ ഇനം നൊത്തോലിയും വ്യത്യസ്ത കറിക്കൂട്ടുകളിലൂടെ രുചികരമായി തയ്യാറാക്കുന്ന കടൽത്തീര വനിതകളുടെ പാചക നൈപുണ്യം എടുത്തു പറയേണ്ടതാണ്. നൊത്തോലി എന്നു തോന്നിപ്പിക്കുന്നതും എന്നാൽ വലിപ്പത്തിൽ തീരെ ചെറുതുമായ 'നൊണ്ണാവ് ' എന്നൊരു ഇനം പണ്ട് ലഭിച്ചിരുന്നു.

വറ്റിച്ചു വച്ച പച്ചരി ചോറും നൊണ്ണാവ് കറിയും എന്ന വിഭവം കോസ്റ്റൽ കമ്മ്യൂണിറ്റിയിലെ മുതിർന്ന തലമുറയുടെ ഗൃഹാതുര സ്മരണയായി തുടരുന്നു.

മോഡേൺ മെഡിസിനും മത്സ്യങ്ങളുമായി ബന്ധപ്പെട്ട മോഡേൺ സയൻസും വികസിക്കും മുമ്പേ നൊത്തോലി ഒരു പോഷകസമൃദ്ധമായ മത്സ്യമാണെന്നും അത് അതിവേഗം ദഹിക്കുന്ന ഒന്നാണെന്നും കോസ്റ്റൽ കമ്മ്യൂണിറ്റി മനസ്സിലാക്കുകയും അതിനാൽ പനി പോലുള്ള അസുഖം വന്നാൽ കഞ്ഞിയും നൊത്തോലി കരുവാട് ചുട്ടതും നൽകുക എന്നത് ഏറെ പ്രസിദ്ധമായ പരമ്പരാഗത അറിവാണ്. പണ്ടൊക്കെ ക്ഷാമകാലത്ത് പട്ടിണി മാറ്റാൻ കടൽത്തീര ജനതയെ സഹായിച്ചിരുന്ന ചുരുക്കം മീനുകളിൽ ഒന്നാണ് നൊത്തോലി.

അവ അധികമായി ലഭിക്കുമ്പോൾ ഉണക്കി ചാക്കിൽ കെട്ടി വീടുകളിൽ സൂക്ഷിക്കുകയും ക്ഷാമകാലത്ത് അവ വിറ്റ് പട്ടിണി മാറ്റുകയും ചെയ്യുമായിരുന്നു. നൊണ്ണാവുകൾ ഇന്ന് ഏതാണ്ട് വംശനാശ ഭീഷണിയുടെ വക്കിലാണ്. മറ്റു നൊത്തോലികളുടെ ലഭ്യതയും നന്നേ കുറഞ്ഞു.. നൊത്തോലി വലകളെയും കാണാനില്ല.

Anchovy fish

There are numerous types of Anchovy fish, like "karuppara", "vellara", "neela nottholi" etc.They are 10-15 cm long. This near inshore fish travel in large schools, making those zones appear distinct in colour. This phenomenon is called "meenkaruppu" by the coastal communities. The fishers who are aware of the anchovy's movement catch them by a special type of net called "Anchovy net". They are also caught in plentiful using boat seine and shore seine nets. A popular adage existed amongst the coastal communities once upon a time : "An anchovy net and two men were enough to marry off any number of young women in the family".

Each type of anchovy requires distinctive cooking style for the best results, which the women of the coastal regions are quite adept at. "Nonnaavu" was a type of anchovy that was smaller in size and used to be found in earlier times. A dish made out of this along with rice was a popular combination for the coastal communities in those days. Even before modern science began understanding the nutritional aspects of various fish, the coastal communities had identified anchovy as an easily digestable food source. Hence, it was common to give rice and baked anchovy to a person suffering from fever. Moreover, anchovy played an integral part in sustaining coastal communities during periods of famine in olden times. It was common practice to store dried anchovy at homes during their fishing season, so as to use during food scarcity times. "Nonnaavu " and many other types of anchovy have reduced in population largely these days. The use of anchovy nets has also reduced now.


  • vernacular Name: കോനൊത്തോലി(Konnotholi)

  • Organism Common Name: Indian anchovy

  • Scientific Name: Stolephorus indicus

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!