
അയല (Ayala)

അയല
സാധാരണക്കാരുടെ മത്സ്യമാണ് അയല.
വർഷത്തിൽ ഏതാണ്ട് എല്ലാ സീസണിലും ലഭിക്കുന്ന മത്സ്യം, ലഭ്യതയിൽ വലിയ ഇടിവില്ലാതെ തുടരുന്ന മത്സ്യം, സഞ്ചരിക്കുമ്പോൾ സദാ ചെകിളപ്പൂക്കൾ തുറന്നു വച്ചുകൊണ്ട് സഞ്ചരിക്കുന്ന മത്സ്യം എന്നിങ്ങനെ വ്യത്യസ്ത പ്രത്യേകതകൾ അയല ക്കുണ്ട്. അയലകൾ ചെറു കൂട്ടങ്ങളായാണ് സമുദ്രത്തിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഈയിടെയായി വലിപ്പ കുറവുള്ള അയലകളെ പിടിച്ചെടുക്കുന്ന പ്രവണത ഏറിവരുന്നു. ഇത് തടഞ്ഞില്ലെങ്കിൽ ഈ മത്സ്യത്തിന്റെ ഭാവിയെ നാശത്തിലേയ്ക്ക് നയിക്കും.
vernacular Name: അയല (Ayala)
Organism Common Name : Indian mackerel
Scientific Name: Rastrelliger kanagurta
More Images


