കണ്ണാടി മീൻ (Kannaadi meen) / Moony Fishes

കടലരിപ്പന്മാർ
ഇതൊരു തീരക്കടൽ മത്സ്യമാണ്. പാറപ്പാരുകൾ ആണ് ഇവയുടെ ആവാസയിടം. പലതിന്റെയും പുറത്ത് വരകളും പൊട്ടുകളും കുറികളും ഉണ്ടാവും പത്തു പതിനഞ്ച് സെന്റീമീറ്റർ വലിപ്പവും തീരെ ചെറിയ വായും ഉള്ള മീനുകളാണ് കടലരിപ്പന്മാർ. പാറമുകളിലെ ജൈവപാളികളിൽ നിന്നും സദാ കൊത്തിപ്പെറുക്കി നീന്തിത്തുടിച്ചു ജീവിക്കുന്നതിനാൽ ആവാം ഇവയെ കടലരിപ്പൻ എന്ന് പേരിട്ടിരിക്കുന്നത്. കടൽപണിക്കാർ ഭക്ഷ്യ ആവശ്യത്തിനായി ഇവയെ പിടിക്കാറില്ല. തീരെക്കടൽ പാറപ്പാരുകളിലെ മറ്റൊരു നിറസാന്നിധ്യമാണ് ഡാംസലുകൾ എന്ന പൊതു നാമത്തിലുള്ള മീനുകൾ. ഇവയെയും കടൽപണിക്കാർ കടലരിപ്പൻ എന്ന് തന്നെയാണ് വിളിക്കുക. ഡാംസൽ ഫിഷുകളെപറ്റി കൗതുകകരമായ ചില നിരീക്ഷണങ്ങൾ എഫ് എം ൽ നടത്തിയിട്ടുണ്ട്. കോവളത്ത് ശരാശരി മൂന്ന് മീറ്റർ ആഴം മാത്രമുള്ള കടലിലെ തൈക്കാപള്ളി സീ വീഡ് കോളനിയിൽ വാലിൽ വെളുത്ത നിറമുള്ള ഡാംസലുകളെ നിറയെ കാണാം. എന്നാൽ അവിടെ നിന്നും കുറച്ചുമാറി 12 മീറ്റർ ആഴമുള്ള മുളവറക്കല്ലിലെ സോഫ്റ്റ് കോറൽ കോളനിയിൽ തവിട്ടു നിറത്തിലുള്ള ഡാംസലുകൾ ധാരാളം ഉണ്ട്. അതുപോലെ തന്നെ വിഴിഞ്ഞത്തിന് അടുത്ത് അടിമലത്തുറയിലെ വേം കോളനിയിൽ കണ്ടത് നീല നിറത്തിലുള്ള ഡാംസലുകളെയാണ്
