തീരക്കടൽ പാറ ഞണ്ടുകൾ (Theerakkadal paara njandukal ) / Near inshore rocky crabs.

തീരക്കടൽ പാറ ഞണ്ടുകൾ (Theerakkadal paara njandukal ) / Near inshore rocky crabs.
നമ്മൾ സാധാരണ മനുഷ്യർ ജീവിതത്തിൽ കണ്ടിരിക്കാൻ ഇടയില്ലാത്ത നിരവധി ഇനം ഞണ്ടുകൾ വസിക്കുന്ന ഇടമാണ് തീരക്കടൽ പാറപ്പാരുകൾ. നിർഭാഗ്യകരം എന്നുപറയട്ടെ ഈ ഞണ്ടുകളെ പറ്റി അധികം പഠനം നടന്നിട്ടുണ്ടാവാനിടയില്ല. അതിനാലാവാം ഞങ്ങൾ ഉയരോടെ കണ്ടെത്തി നൽകിയ ധാരാളം ഞണ്ടുകളെ അവയുടെ ശാസ്ത്രീയ വർഗ്ഗീകരണം നടത്താൻ ആയില്ല എന്നപേരിൽ അധികൃതർ സമുദ്ര ജൈവ വൈവിധ്യ രജിസ്റ്ററിൽ ഉൾപ്പെടുത്താതെ തള്ളിക്കളഞ്ഞത്. ഏതാനും സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഇവയെ കടലിനടിയിൽ എത്തിയാലും കാണാൻ പ്രയാസമാണ്. ചിപ്പികൾ വളരുന്ന പാറപ്പാരുകളിലാണ് ഇവയുടെ വാസം.
കടൽ പണിക്കാർ ചിപ്പികൾ ഉളികൊണ്ട് പാടയായി ചെത്തിയെടുക്കുമ്പോൾ ഞണ്ടുകളും ഒപ്പം വരും. അവ കട്ട മരങ്ങളിലും ചെറുവള്ളങ്ങളിലും കരയിലേക്ക് എത്തിക്കുമ്പോൾ ഗവേഷകർ അവിടെയെത്തി ആവശ്യത്തിനുള്ളത് കണ്ടെത്തുകയാണ് വേണ്ടത്. ഇതിന് ഒരു പ്രത്യേക സീസൺ തന്നെയുണ്ട്. വലിപ്പം തീരെ ചെറുതാണെങ്കിലും മുട്ടയോടു കൂടിയ ഞണ്ടുകളാണ് ഇതിൽ പലതും. അതിനാൽ ഇവ ഇത്ര വലിപ്പം വരെ മാത്രമേ വളരൂ എന്ന് മനസ്സിലാക്കാം.
ഇത്തരം ഞണ്ടുകളിൽ ചിലത് ചിപ്പികൾക്കുള്ളിലും മറ്റുചിലത് സീ സ്പോഞ്ചുകൾക്കുള്ളിലും കുഞ്ഞുങ്ങളെ വിരിയിക്കാറുണ്ട്.
തീരക്കടൽ പാറഞണ്ടുകളിൽ ചിലത് ഇന്റർ ടൈഡൽ ഏരിയകളിൽ ജീവിക്കുന്നവയാണ്. ഇവ പാറയോട് ചേർന്ന കടലിലും പാറ മുകളിലും ജീവിക്കുന്നു. നനവുള്ള പാറകളിൽ വളരുന്ന പായലുകളാണ് ഇവയുടെ ആഹാരം. ഞണ്ടുകൾ ഭക്ഷ്യയോഗ്യമല്ലാത്തതിനാലാവാം അവയെപ്പറ്റി പഠനങ്ങൾ അധികം ഉണ്ടാവാത്തത്. കടൽപണിക്കാരും ഇവയെ അധികം ഗൗനിക്കാറില്ല. എന്നാൽ കടൽ പരിസ്ഥിതിയിൽ ഇവ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഉദാഹരണമായി സീ സ്പോഞ്ചുകൾക്കുള്ളിൽ ഞണ്ടുകൾ കുഞ്ഞുങ്ങളെ വിരിയിക്കുമ്പോൾ സ്പോഞ്ചുകളെ കൊത്തിവലിക്കാൻ എത്തുന്ന ഇരപിടിയൻ മാർക്ക് അതിനുള്ളിലെ ഞണ്ടുകളുടെ മുള്ളുകൾ പ്രശ്നമാവും. അതിലൂടെ സീ സ്പോഞ്ചുകൾ സംരക്ഷിക്കപ്പെടും.
Near-shore rocky crabs.
Rocky outcrops in the near-shore waters are home to numerous crab species that ordinary people rarely encounter in their daily lives. Unfortunately, there has been little research conducted on these crabs. This is likely why authorities rejected the inclusion of many live specimens we collected in the marine biodiversity register, citing the inability to scientifically classify them. Even when diving underwater, these crabs measuring only a few centimeters are difficult to spot. They inhabit rocky outcrops where shellfish (such as oysters or mussels) grow.
When workers harvest these shellfish by scraping them off the rocks with chisels, the crabs often come along with the catch. Researchers need to visit the landing sites where the catch is brought ashore in wooden boats to collect the necessary specimens. There is a specific season for this activity. Although very small in size, many of these crabs are egg-bearing, indicating that this is their maximum growth size.
Some of these crabs hatch their young inside shellfish or within sea sponges.
Some of these near-shore rocky crabs inhabit intertidal zones. They live both on the rocks themselves and in the waters immediately surrounding them, feeding on the algae that grow on damp rock surfaces. The lack of extensive research on crabs may be due to the fact that they are not considered edible. Even those who work at sea rarely pay much attention to them. However, they play a vital role in the marine ecosystem. For instance, when crabs hatch their young inside sea sponges, the sharp spines of the crabs pose a deterrent to predators attempting to tear into the sponges, thereby protecting them.
