നക്ഷത്ര മത്സ്യം (Nakshathra Malsyam)

നക്ഷത്ര മത്സ്യങ്ങൾ (Nakshathra Malsyangal ) / Brittle Stars (ബ്രിട്ടീൽ സ്റ്റാറുകൾ)
കടൽ പണിക്കാർ നക്ഷത്രം മത്സ്യങ്ങൾ എന്ന് വിളിക്കുന്നവയിൽ ഒരു ഗണത്തിൽ പെടുന്നവയാണ് ബ്രിട്ടിൽ സ്റ്റാറുകൾ. തിരുവനന്തപുരത്ത് ഇവ ലഭിക്കുന്ന രണ്ട് ഇടങ്ങളാണ് പ്രധാനമായും ഉള്ളത്. വിഴിഞ്ഞവും, കോവളവും.
ഇവിടുത്തെ കടലിനടിയിലെ ചിപ്പി കോളനികളിൽ ആണ് ഈ ഇനം ജീവികളുടെ വാസം. തീരക്കടൽ പാറപ്പാരുകളിൽ വളരുന്ന സ്പോഞ്ചുകൾക്കുള്ളിൽ ഇവയെ കാണാറുണ്ട്. ചിപ്പികൾ ശേഖരിക്കുന്നതിനിടയിൽ ലഭിക്കുന്നതും എന്നാൽ മനുഷ്യർക്ക് പ്രത്യേക ഉപയോഗം ഇല്ലാത്തതുമായ അനേകം ജീവികളിൽ ഒന്നു മാത്രമാണ് നക്ഷത്രപത്സ്യങ്ങൾ അഥവാ ബ്രിട്ടിൽ സ്റ്റാറുകൾ.
Vernacular Name :നക്ഷത്ര മത്സ്യങ്ങൾ (Nakshathra Malsyangal )
Organism Common Name: Brittle Star
Scientific Name : Ophiopholis sp.
More Images





