പാരകൾ (Paarakal) / Trevally Fishes

പാരകൾ
പാര വർഗ്ഗത്തിൽപ്പെട്ട 23 ഇനങ്ങളെ എഫ് എം എൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഇവ മിക്കതും കടലിനടിയിലെ ഒരു പാരിൽ നിന്നും മറ്റൊരു പാരിൽ ഇരപിടിയന്മാരായി മാറിമാറി സഞ്ചരിച്ചു ജീവിക്കുന്നു.
എല്ലാ പാരകളും എല്ലാ പാരുകളിലും ഒരേ പോലെയല്ല കാണപ്പെടുന്നത്. മറിച്ച് ചിലയിനം പാരകൾ ചിലതരം പാരുകളിൽ അധികമായി ലഭിക്കുന്നു എന്നത് വളരെ വിലപ്പെട്ട ഒരു കടൽ പരിസ്ഥിതി അറിവാണ്. പണ്ടുകാലങ്ങളിൽ തിരുവനന്തപുരത്തെ ചെറുമങ്കര പാരിൽ നിന്നും മുഖ്യമായും ലഭിച്ചിരുന്ന കരിമ്പാരകളും തോവുപാരകളും ഇപ്പോൾ കാണാനില്ല. ഇവ രണ്ടും വംശനാശത്തിന്റെ വക്കിലാണ്. മരിയനാടിന് നേരെ 45 മീറ്റർ ആഴത്തിലുള്ള കടലിലെ ഒരു പാരിന് കടൽപണിക്കാർ പേരിട്ടിരിക്കുന്നത് തൂവപ്പാര് എന്നാണ്. ഒരുകാലത്ത് തൂവപ്പാര എന്ന ഇനം മീനുകൾ അവിടെ നിന്നും ധാരാളം ലഭിച്ചിരുന്നു എന്നതിനാലാണ് അത്.
പുതുതായി നിർമ്മിക്കുന്ന കൃത്രിമ പാരുകളിൽ എല്ലായിടത്തും ആഴ്ചകൾക്കുള്ളിൽ വേളാപ്പാര, വത്തപ്പാര, കൊഴുവപ്പാര, ചാക്കാണിപ്പാര മുതലായവ ഇരപിടിക്കാൻ എത്തുകയും തങ്ങുകയും ചെയ്യാറുണ്ട്. പാരകളിൽ വട്ടക്കണ്ണിപ്പാര, മൊട്ടാന്തലപ്പാര, പൂമീൻകൊഴുവ വയറ്റുപാര എന്നീ ഇനങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പല പാരയിനങ്ങളും വലിയ കൂട്ടമായി സഞ്ചരിക്കുമ്പോൾ മഷിപ്പാര എന്നയിനം മാത്രം ഒറ്റപ്പെട്ട് സഞ്ചരിക്കുന്നതായി സ്ഥിരം കാണാറുണ്ട്. പാരുകൾ ഇല്ലാത്ത ഇടങ്ങളിലും ഉരുളുപാരയും കോട്ടാമ്പാരയും ലഭിക്കാറുണ്ട്. ഇന്ന് കടൽപ്പണിക്കാർക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്ന പാരയിനങ്ങൾ വേളാപാരയും വത്തപ്പാരയും ആണ്. എന്നാൽ അവയുടെ വാസയിടം കണ്ടെത്തി അവിടെ ലൈറ്റ് ഉപയോഗിച്ച് അവയെ പാരിന് പുറത്തേക്ക് നയിക്കുകയും തുടർന്ന് കൊല്ലിവലയോ തട്ടുമടി അഥവാ ബോട്ട് സീനോ ഉപയോഗിച്ച് അവയെ ഒന്നടങ്കം പിടിച്ചെടുക്കുന്ന നശീകരണ സ്വഭാവമുള്ള മീൻപിടുത്തം ഏറിവരുന്നു.
Trevally Species
FML has documented 23 species belonging to the trevally family (Carangidae). Most of these live as predators, moving between various underwater rocky reefs (paaru) in search of prey.
Not all trevally species are found at every reef; the fact that specific species are more abundant at certain reefs represents valuable knowledge regarding the marine ecosystem. Karimpaara and Thovupaara, which were once primarily harvested from the Cherumankara reef in Thiruvananthapuram, are no longer seen there; both species are currently on the verge of extinction. Fishers have named a reef located at a depth of 45 meters directly off the coast of Marianad Thoovappaaru. This name was given because the fish known as Thoovappaara used to be abundant there in the past.In newly constructed artificial reefs, species such as Velappaara, Vathappaara, Kozhuvappaara, and Chakkanippaara often arrive to hunt and linger within just a few weeks. However, the availability of species like Vattakkannippaara, Mottanthalappaara and Poominkozhuva has declined significantly at these reefs.
While many trevally species travel in large shoals, the Mashippaara is frequently observed swimming alone. Urulupaara and Kottampaara are sometimes found even in areas where typical reefs do not exist. Today, the trevally species most commonly caught by fishers are Velappaara and Vathappaara. However, there is a rising trend of destructive fishing practices that involve locating the fish's habitat, using lights to lure them out into the open, and then capturing the entire shoal using methods such as kollivala (encircling nets) or thattumadi (boat seines).
