കക്ക or ചിപ്പി (kakka or Chippi )

കക്കകൾ (kakkakal ) - Bivalves
നിരവധി ഇനം കക്കകൾ തിരുവനന്തപുരത്തെ കടലിൽ ഉണ്ട്. ചിപ്പികളെപ്പോലെ രണ്ട് തോടോടു കൂടിയുള്ള ജീവി. എന്നാൽ ചിപ്പികൾ പാറയിൽ ഉറച്ചു ജീവിക്കുന്നെങ്കിൽ കക്കകൾ അങ്ങനെയല്ല. അവ കടൽത്തറയിലെ മണലിൽ പുതഞ്ഞും ഇഴഞ്ഞും വസിക്കുന്നവയാണ്. ചിലയിനം കക്കകൾ തീരക്കടൽ പാറപ്പാരുകളിലും വസിക്കാറുണ്ട്. സിമെന്റിന്റെ കണ്ടുപിടിത്തത്തിന് മുമ്പ് തിരുവനന്തപുരത്ത് പുല്ലുവിള മേഖലയിൽ കടൽക്കരയിൽ നിന്നും കക്കകൾ ശേഖരിച്ച് നീറ്റി കുമ്മായം ഉണ്ടാക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന സമൂഹം ഉണ്ടായിരുന്നു. കട്ടികുറഞ്ഞ തോടോടുകൂടിയ വലിപ്പം കുറഞ്ഞ കക്കകളെ കൊക്കരകൾ എന്നാണ് കടൽത്തീര സമൂഹം വിളിക്കുന്നത് . അവ ചത്തുകഴിഞ്ഞാൽ കൊക്കരപ്പാളികളായി ഒഴുക്കിൽ കടൽത്തീരത്ത് വന്നടിയുമായിരുന്നു . ഇപ്പോൾ അവയുടെ വരവ് ഒത്തിരി കുറഞ്ഞു.
vernacular Name: കക്ക or ചിപ്പി (kakka or Chippi)
Organism Common Name : Saltwater clams or Cockles
Scientific Name: Acrosterigma sp.




