അഞ്ചാളകൾ (Anchaala) / Pike Congers

അഞ്ചാളകൾ
തിരുവനന്തപുരം ജില്ലയിൽ അഞ്ചാളകൾ ലഭിക്കുന്നത് മാന്തൽ (മണങ്ക്) വലകളുടെ സീസണിലാണ്. മാന്തലുകൾ പിടിക്കാൻ കടലിന്റെ അടിത്തട്ടിലാണ് വല വിടുന്നത്. ശരാശരി 30 മീറ്റർ ആഴത്തിലാണ് മാന്തൽ വലപ്പണി നടത്തുക. രാപ്പണി അഥവാ night fishing എന്നതും മാന്തൽ പിടിത്തത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാന്തലിനോടൊപ്പം മറ്റനവധി അടിത്തട്ട് ജീവജാലങ്ങൾ ലഭിക്കുന്നത് പോലെ അഞ്ചാളകളും ലഭിക്കും. അഞ്ചാളകളെ കൊണ്ട് മനുഷ്യർക്ക് പ്രത്യേക ഗുണം ഇല്ലെങ്കിലും അവ സമുദ്ര ജൈവ വൈവിധ്യത്തിലെ ഒരു പ്രധാന കണ്ണിയാണ്. ഇവയെ കണ്ടാൽ പാമ്പുകളെ പോലെ തോന്നുമെങ്കിലും അവ കടൽപണിക്കാരെ ഉപദ്രവിച്ചതായി അറിയില്ല.
vernacular Name: അഞ്ചാള (Anchaala)
Organism Common Name: Shrimp eel
Scientific Name: Ophichthus sp.
More Images





