ആഴക്കടൽ ചേമീൻ.(Aazhakadal che meen)

ആഴക്കടൽ ചേമീൻ.
പേര് പോലെ തന്നെ ഇതൊരു ആഴക്കടൽ മത്സ്യമാണ്. ഇവയുടെയും വാസയിടം പാരുകളാണ്. ശരാശരി 50-60 cm വലിപ്പം ഉണ്ടാവും. കാഴ്ചയിൽ ഇതുപോലെ തോന്നിക്കുന്ന എന്നാൽ ഇത്രയും വലിപ്പം ഇല്ലാത്ത വേറെ ചില മത്സ്യങ്ങൾ തീരത്തോട് ചേർന്ന് കടലുകളിലും ഉണ്ട്. അവയിൽ പലതും മണലിടങ്ങളിൽ വസിക്കുന്നവയാണ്. മുൻകാലങ്ങളിൽ ഐസിന്റെയും മറ്റും കണ്ടുപിടുത്തങ്ങൾക്ക് മുമ്പ് വലിയ വള്ളംകളി ഉപ്പുമായി ഉൾക്കടലിലേക്ക് പോയി ദിവസങ്ങൾ തങ്ങി ഇത്തരം ചേമീനുകൾ വസിക്കുന്ന പാരുകൾ കണ്ടെത്തി അവ പിടിച്ച് ഉപ്പിട്ട് കൊണ്ടുവരുമായിരുന്നു. ചേമീനുകൾ ധാരാളം ലഭിക്കുന്ന കടലിടങ്ങളെ ചേമീൻ കെട്ടുകൾ എന്നു പറയും. അതുപോലെതന്നെ ചേമീൻ പിടുത്തത്തിനായി ദിവസങ്ങൾ കടലിൽ തങ്ങി അവ പിടിച്ചുകൊണ്ടുവരുന്ന വള്ളങ്ങളെ ചേമീൻ വള്ളങ്ങൾ എന്നും പറയും. തിരുവനന്തപുരത്ത് പുല്ലുവിള മുതൽ പൂവാർ വരെയുള്ള പ്രദേശങ്ങൾ ഒരുകാലത്ത് ഇത്തരം മീൻ പിടിത്തത്തിൽ പ്രസിദ്ധമായിരുന്നു. ആഴക്കടലിലെ ചേമീൻ കെട്ടുകളിൽ ചൂണ്ടയിട്ട് അവയെ പിടിക്കുമ്പോൾ മർദ്ദം കൂടിയ കടലിനടിത്തട്ടിൽ നിന്നും വേഗത്തിൽ മർദ്ദം കുറഞ്ഞ കടലിന്റെ മുകൾത്തട്ടിൽ എത്തുമ്പോൾ അവയുടെ നാവ് വായിൽ നിന്നും പുറത്തേക്ക് തള്ളി വരുന്നതായി കാണാം. അത് ഈ മർദ്ദ വ്യത്യാസത്തിൽ വേഗത്തിൽ എത്തുന്നതിനാൽ അനുഭവപ്പെടുന്ന പ്രശ്നമാണ്.
ആഴക്കടലിൽ അടിത്തട്ടിൽ ജീവിക്കുന്ന മിക്ക മീനുകളും ചീണ്ടയിൽ പിടിക്കുമ്പോൾ ഇത് കാണാം.
vernacular Name: ആഴക്കടൽ ചേമീൻ.(Aazhakadal che meen)
Organism Common Name : Small Mouth Snapper
Scientific Name: Paracaesio brevidentata
