Turbinella pyrum

Turbinella pyrum

Turbinella pyrum

ശംഖ്‌ or ചങ്ക് (shankh or chank )

പവിത്ര ശംഖ് (Pavithra Shankhu) Sacred Chank
കടൽപ്പണിക്കാർ ഇതിനെയും ശംഖ് എന്നു തന്നെയാണ് വിളിക്കുന്നത്. ക്ഷേത്രങ്ങളിലും മറ്റും ഉപയോഗിക്കുന്നതിനാൽ പവിത്ര ശംഖ്‌ എന്ന് പേര് വീണതാവാം. നല്ല കട്ടിയുള്ള പുറന്തോടാണ് ഇതിന്റെ പ്രത്യേകത. തിരുവിതാംകൂർ രാജഭരണകാലത്ത് ഔദ്യോഗിക മുദ്രയായി ഈ ശംഖിനെ ഉപയോഗിച്ചിരുന്നു എന്നതിൽ നിന്നും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാം. നല്ല വില ലഭിക്കും എന്നതിനാൽ കടലിൽ ഫ്രീ ഡൈവ് ചെയ്തു ശംഖ്‌ ശേഖരിക്കുന്ന കുഴിയാളുകൾ എന്നൊരു വിഭാഗം ഈ മേഖലയിൽ ഉണ്ടായിരുന്നു. ഇവർ പണ്ടുകാലങ്ങളിൽ ഇന്നത്തെ ശംഖ്‌മുഖം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്നതായും അതിനാൽ ആ പ്രദേശത്തേയ്ക്ക് സ്ഥിരമായി കടലിൽ നിന്നും ധാരാളം ശംഖ്‌ ശേഖരിച്ചു കൊണ്ടുവരുമായിരുന്നുവെന്നും അതിനാലാണ് ആ പ്രദേശത്തിന് ശംഖ്‌മുഖം എന്ന പേര് വന്നുവെന്നും ഒരു പഴമൊഴിയുണ്ട്.
എഫ് എം എൽ ഈ ഇനം ശംഖിനെ കടലിനടിയിൽ നിരീക്ഷിക്കുകയും ഇവ മണലിലൂടെ സഞ്ചരിച്ച് ഒടുവിൽ പാതിമണലിൽ പുതഞ്ഞ് ഇരിക്കുന്നതായും തറപ്പാര് പോലുള്ളവയിൽ പാരിന് മുകളിൽ ഇരിക്കുന്നതായും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. മണലിലൂടെ ഇവ സഞ്ചരിക്കുമ്പോൾ അവയുടെ സഞ്ചാര പാത ഒരു വര പോലെ മണലിൽ തെളിഞ്ഞുകാണും.
ശംഖ് എടുക്കാൻ എത്തുന്ന കുഴിയാളുകൾ ഈ പാത പിന്തുടർന്ന് അവയെ എടുക്കും.
കടൽത്തീര വാസിയായ Dr. D Anilkumar ന്റെ ' ചങ്കുണ്ടോ പറക്കുണ്ടോ ' എന്ന കവിത പ്രസിദ്ധമാണ്.

  • vernacular Name: ശംഖ്‌ or ചങ്ക് (shankh or chank )

  • Organism Common Name: Sacred Chank or Divine Conch

    Scientific Name:Turbinella pyrum

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!