Uroteuthis duvaucelii

Uroteuthis duvaucelii

Uroteuthis duvaucelii

കോരു കണവ (Koru Kanava)

കോരു കണവ (Koru Kanava) - Squid

കോരുകണവ,കൊഴുവ കണവ, സൂചി കണവ, ഓല കണവ, ചതക്കണവ പെലക്കണവ എന്നിങ്ങനെ വിവിധയിനം പേരുകളിൽ അറിയപ്പെടുന്ന കണവകൾ അഥവാ squid കൾ ഉണ്ട്. ഇതിൽ സൂചിക്കണവയും ഓല കണവയും ഏറ്റവും ചതക്കട്ടി കുറഞ്ഞതും ചത കണവയും പെലക്കണവയും ചതക്കട്ടി കൂടിയതുമാണ്. ചന്ദ്രന്റെ പ്രയാണവുമായി ഏറെ ബന്ധമുള്ള ജീവചക്രമാണ് കണവകളുടേത് എന്നാണ് കടൽത്തീരത്തെ പരമ്പരാഗത അറിവ്. പിറ കണ്ട് പൂർണ്ണ ചന്ദ്രനോട് അടുക്കുന്ന നാളുകളിൽ കണവകൾ കൂട്ടംകൂടി പരുപരുത്ത മണൽത്തറയിൽ മുട്ടയിടും. ഇതിനെ കണവ 'മട താരുക' എന്നാണ് പറയുക. മുട്ടയിട്ടു കഴിഞ്ഞാൽ കണവകൾ മടകളിൽ തന്നെ തങ്ങും. മുട്ടകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മടയിൽ ഇരപിടിയന്മാര് എത്തുമ്പോൾ മഷി ചീറ്റി പ്രതിരോധിക്കാൻ വേണ്ടിയാണത്. പണ്ടുകാലങ്ങളിൽ കണവ മട താരുന്ന ഇടം കണ്ടെത്തുക എന്നത് ഒരു പ്രത്യേക സ്കിൽ ആയിരുന്നു. കടൽത്തറയെ പറ്റി അപാര അറിവുള്ള കടൽ പണിക്കാർക്ക് മാത്രം കഴിയുന്ന ഒന്ന്.

മട കണ്ടുപിടിച്ചു കഴിഞ്ഞാൽ കടൽ ഞണ്ടുകളുമായി അവർ അവിടെയെത്തും . കണവകൾക്ക് ഏറ്റവും ഇഷ്ടമുള്ള ഇരയാണ് കടൽ ഞണ്ടുകൾ. സാധാരണ വലകളിൽ വീഴുന്ന കടൽ ഞണ്ടുകൾക്ക് ചുറ്റും കണവകൾ അവ ഭക്ഷിച്ചു കൊണ്ട് വരുന്നത് വല വലിച്ചടുപ്പിക്കുന്ന കടൽ പണിക്കാർ കാണാറുണ്ട്. അതാണ് ഈ കടലറി വിന്റെ ഉറവിടം അതിനാൽ അവർ കണവ മടകളിൽ നിന്നും കണവകളെ പിടിക്കാൻ ചൂണ്ടയിൽ കടൽ ഞണ്ടുകളെ കോർത്ത് ഇരയായി വിടും. അൽപ്പം കഴിഞ്ഞ് ചൂണ്ട വലിച്ചെടുക്കുമ്പോൾ ചൂണ്ടയിലെ ഞണ്ടിന് ചുറ്റും കണവകൾ കാണും. ഇതിനെ കച്ചാൽ എന്ന ഉപകരണം ഉപയോഗിച്ച് കോരിയെടുക്കും. അങ്ങനെയാണ് കണവകൾക്ക് കോരുകണവ എന്ന പേരു വീണത്. ഒരു കണവാമട കണ്ടെത്തിയാൽ അവിടെ നിന്നും ഒരു കൂട്ടം കടൽ പണിക്കാർക്ക് ഒരു മാസമെങ്കിലും സുഭിക്ഷമായി വരുമാനം ലഭിക്കും. മാത്രമല്ല ചൂണ്ട ഉപയോഗിച്ചുള്ള മീൻ പിടുത്തം ഒരു Sustainable fishing method ആണ്. എന്നാൽ ഒരു കണവ മടയിൽ ഒരു ട്രോളിംഗ് ബോട്ട് ഒരു ദിവസം ഫിഷിങ് നടത്തിയാൽ അതോടെ ആ മടയിലെ കണവകളെ മുഴുവൻ കോരിയെടുക്കുമെന്ന് മാത്രമല്ല അവിടെയുള്ള മുഴുവൻ മുട്ടകളെയും നശിപ്പിക്കും. യഥാർത്ഥത്തിൽ ഈ അനുഭവങ്ങളാണ് തിരുവനന്തപുരത്തെ കടൽ പണിക്കാരെ ട്രോളിംഗിന് എതിരാക്കിയത്. കണവകൾക്ക് വാണിജ്യ മൂല്യം ഉണ്ടാവുന്നതിനു മുമ്പ് ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത് മറ്റു മീനുകളെ പിടിക്കാനുള്ള ഇരയായാണ്. കണവകളെ ചെറുകഷണങ്ങൾ ആക്കി ചൂണ്ടയിൽ കോർത്തുവിട്ട് അതിൽ തേടും വിളവീനും പിടിക്കുമായിരുന്നു. ഇതിനെ മട്ട് (long line )വെച്ചുള്ള മീൻപിടുത്തം എന്നാണ് പറയുന്നത്.

  • Vernacular Name : കോരു കണവ (Koru Kanava)

  • Organism Common Name: Indian squid

  • Scientific Name : Uroteuthis duvaucelii

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!