
കല്ലുമുള്ളി, കല്ലപ്പി, കല്ലടികോര , കല്ലുറുഞ്ചി (Kallu mulli,kallappi,kalladikora,kallurunji)

കല്ലുമുള്ളി, കല്ലപ്പി, കല്ലടികോര , കല്ലുറുഞ്ചി .
മീനുകളുടെ പേരിനൊപ്പം 'കല്ല് ' എന്നുകൂടി ചേർത്ത് അര ഡസനിലേറെ മീനുകൾക്ക് കടൽപണിക്കാർ പേരിട്ടിട്ടുണ്ട്. എന്നാൽ ആ പേരിടലിന്റെ രഹസ്യം പിടികിട്ടിയത് സമുദ്ര ആവാസയിടങ്ങളുടെ underwater documentation നടത്തി തുടങ്ങിയപ്പോൾ ആണ്.
കല്ലുമുള്ളികൾ, കല്ലപ്പികൾ, കല്ലടികോരകൾ മുതലായവ സദാ പാറപ്പാരുകളുടെ അടിയിൽ ആയാണ് ജീവിക്കുക.
കടലിലെ കല്ലുകളുടെ അടിയിൽ ജീവിക്കുന്നവയാണ് ഇവയെന്ന് പണിയറിവിലൂടെ മനസ്സിലാക്കിയ കടൽ പണിക്കാർ ഇവക്കായ് അത്തരം പേരുകൾ തിരഞ്ഞെടുക്കുകയായിരുന്നു.
കടലിന്റെ മുകൾപരപ്പിൽ കട്ടമരത്തിൽ ഇരുന്നുകൊണ്ട് പണിയെടുക്കുമ്പോൾ കടലടിത്തട്ടിലെ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നു എന്നത് കടലറിവിന്റെ പ്രത്യേകതയാണ്.
vernacular Name: കല്ലുറുഞ്ചി(Kallurunji)
Organism Common Name: Whitecheek monocle bream
Scientific Name: Scolopsis vosmeri

