ചമ്പ് or കൊരലി or വെളമീൻ (Chambu or korali or vela meen) / Emperor Fishes, Bream Fishes

ചമ്പ്, കൊരലി,വെളമീൻ
എംപറർ ഫിഷ് എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നവയാണി വ. വിവിധതരം ചമ്പുകൾ കടലിൽ ഉണ്ട്. ചമ്പുകളിൽ മുഖം കൂർത്തു നീണ്ട ഒരിനത്തെ ഓരിയ ചമ്പ് എന്ന് വിളിക്കുന്നു. കടലിനടിയിലെ തറപ്പാരുകൾ അഥവാ പ്ലാറ്റ്ഫോം റീഫ് ആണ് ചമ്പുകളുടെ പ്രധാന താവളം. തിരുവനന്തപുരത്തെ അപേക്ഷിച്ചു കന്യാകുമാരി ജില്ലയിലെ കടലിൽ ധാരാളം തറപ്പാരുകൾ ഉള്ളതിനാൽ അവിടെ നിറയെ ചമ്പുകൾ ലഭിക്കുന്നു. ചമ്പുകൾ കൂടുതലുള്ള ഇടങ്ങളിൽ മട്ട് അഥവാ ലോങ്ങ് ലൈൻ ഉപയോഗിച്ചാണ് ഇവയെ പിടിച്ചെടുക്കുന്നത്. ഒരേസമയം നൂറുകണക്കിന് ചൂണ്ട ഉപയോഗിച്ച് പിടിക്കുന്ന രീതിയാണ് ലോങ്ങ് ലൈൻ. രൂപത്തിലും കാഴ്ചയിലും ചെമ്പല്ലികൾ എന്ന് തോന്നിക്കുന്ന ചമ്പുകൾക്ക് ചെമ്പല്ലികളെ പോലെ രുചിയോ വിലയോ ഇല്ല. പക്ഷേ പല ഹോട്ടലുകളിലും ചെമ്പല്ലി എന്ന പേരിൽ വച്ചു വിളമ്പുന്നത് ചമ്പുകളെയാണ്. ഒരുപക്ഷേ ഹോട്ടലുകാർ പോലും ഇത് തിരിച്ചറിയണമെന്നില്ല.
Champ, Korali, Velameen
These fish are commonly known as "Emperor fish." There are various species of "Champ "found in the sea; one specific variety, characterized by a pointed and elongated snout, is known as "Oriya Champ." Their primary habitats are rocky seabed formations or platform reefs. Since the waters off Kanyakumari district have an abundance of such rocky reefs compared to Thiruvananthapuram, Champ are found there in large numbers. In areas where they are plentiful, they are caught using the "long-line" method—a technique that employs hundreds of hooks simultaneously. Although Champ resemble Chemballi (Red Snapper) in appearance, they do not match the latter in taste or market value. However, many hotels serve Champ under the name Chemballi; often, even the hoteliers themselves may not realize the difference.
