KALI MEENUKAL / Silago fishes

KALI MEENUKAL / Silago fishes

KALI MEENUKAL / Silago fishes

കളി മീനുകൾ (.KALI MEENUKAL) / Silago fishes

കളി മീനുകൾ
തിരക്കുഴിയോട് ചേർന്ന് ജീവിക്കുന്ന ഒരിനം മത്സ്യമാണ് കളി മീനുകൾ. ഒറ്റയായും ചെറു കൂട്ടമായും സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. ഇവ പ്രധാനമായും രണ്ടുതരം ഉണ്ട്. സാധാരണ കളി മീനുകളെ അപേക്ഷിച്ച് മുഖം കുറച്ചു കൂടി നീണ്ടതിനെ മുടിതോഷി എന്നു വിളിക്കും. ഈ രണ്ട് ഇനങ്ങളും പോലുള്ളവ ആഴക്കടലിലും ഉണ്ടെങ്കിലും അവയുടെ രൂപഘടനയിലും നിറത്തിലും നേരിയ വ്യത്യാസം ഉണ്ടാകും.
കൃത്രിമ ഇരകൾ കണ്ടുപിടിച്ച 1950 കൾക്ക് മുമ്പ് ചൂണ്ടയിൽ ഇരകോർക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന മത്സ്യങ്ങളിൽ ഒന്നാണ് കളിമീനുകൾ. അക്കാലത്ത് ചൂണ്ടപ്പണിക്ക് പോകുന്നവർ കടൽതീരത്തു നിന്നും ചൂണ്ടയെറിഞ്ഞ് കളി മീൻ പിടിക്കുകയും അതുമായി ഉൾക്കടലിലേക്ക് പോയി വലിയ മീനുകളെ പിടിക്കുകയും ചെയ്യുമായിരുന്നു.
പരമ്പരാഗത കടലറിവുകളുടെ അടിസ്ഥാനത്തിൽ കടൽ മീനുകളുടെ ഒരു ആഹാര ശൃംഖല ഇനി പറയും വിധമാണ്. കടൽത്തീരത്ത് തിരയടിച്ചെത്തുന്ന ഇടത്തെ മടലിൽ ജീവിക്കുന്ന ഉറളുകളെ അഥവാ സാൻഡ് ക്രാബുകളെ ആദ്യം കൈകൊണ്ട് പിടിക്കും. രണ്ടാമതായി അതിനെ ചൂണ്ടയിൽ കോർത്ത് തീരത്തു നിന്നുകൊണ്ട് തന്നെ കടലിലേക്ക് വലിച്ചെറിഞ്ഞ് അവിടെ തിരക്കുഴിക്ക് അടുത്ത് ജീവിക്കുന്ന കളിമീനുകളെ പിടിക്കും. മൂന്നാമതായി കളിമീനുമായി കുറച്ചുകൂടി ഉൾക്കടലിൽ നിലാവുള്ള രാത്രികളിൽ പോയി കണവ അഥവാ Squid പിടിക്കും. നാലാമതായി അത്തരം കണവകൾ ജീവനോടെയും അല്ലാതെയും ഇനിയും കുറച്ചുകൂടി ഉൾക്കടലിലെ പാരുകളിൽ പോയി ഈ കണവയെ ഇരയായി ചൂണ്ടയിൽ വിട്ട് അവിടുത്തെ ഊളി അഥവാ barracuda, പാര അഥവാ Trevally, മോത അഥവാ Cobia മുതലായ വലിയ ഇരപിടിയൻമാരെ പിടിക്കും. അങ്ങനെ കടൽ തീരത്തെ മണലിൽ ജീവിക്കുന്ന ഉറളുകളിൽ തുടങ്ങി ഉൾക്കടലിലെ പാരുകളിൽ ജീവിക്കുന്ന ഇരപിടിയൻമാരിൽ എത്തുന്നു ഈ പണിയറിവിലൂടെയുള്ള ആ ആഹാരശൃംഖല.

'Kali Meen' (Small Baitfish)

'Kali meen' is a type of fish that inhabits the surf zone the area where waves break. They are observed moving either singly or in small shoals. There are primarily two varieties; the one with a slightly more elongated face compared to the common 'kali meen' is known as 'Muditoshi'. While similar species exist in the deep sea, they exhibit slight differences in physical structure and coloration.Before the advent of artificial lures in the 1950s, 'kali meen' was a primary choice for baiting fishing lines. Anglers would catch them by casting lines from the shore and then use them as bait to catch larger fish in deeper waters.Based on traditional maritime knowledge, the food chain involving these marine fish operates as follows: First, 'Ural' (sand crabs)which inhabit the sandy areas where waves break are caught by hand. Second, these crabs are used as bait on a line cast from the shore to catch 'kali meen' from the surf zone. Third, on moonlit nights, anglers venture further out to sea with the 'kali meen' to catch squid. Finally, using these squid either live or otherwise they travel to deeper offshore reefs to target large predatory fish such as 'Ooli' (barracuda), 'Para' (trevally), and 'Motha' (cobia). Thus, the food chain revealed by this traditional knowledge extends from the burrow-dwelling creatures in the coastal sands to the predators inhabiting the reefs of the open sea.



Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!