കൊക്കുകൾ (Kokkukal)

കൊക്കുകൾ (Kokkukal)
തീരത്തോട് ചേർന്ന് സഞ്ചരിക്കുന്ന നിരവധി കൊക്കുകൾ ഉണ്ട്. പ്രത്യേകിച്ച് പൊഴിമുഖങ്ങൾക്കടുത്തുള്ള തീരങ്ങളാണ് ഇവയുടെ ലക്ഷ്യസ്ഥാനം. തിരുവനന്തപുരത്ത് പൂവാർ, അടിവലത്തുറ, പൂന്തുറ, വേളി, പെരുമാതുറ മുതലായ ഇടങ്ങളിൽ കൊക്കുകളുടെ സ്ഥിര സാന്നിധ്യം ഉണ്ട്. ഇതെല്ലാം തന്നെ കമ്പവലകൾ വിട്ടുവലിക്കുന്ന തീരങ്ങളാണ്.
കമ്പവല കരയ്ക്ക് വരുമ്പോൾ അതിൽ നിന്നും ചെറു മത്സ്യങ്ങൾ പുറത്തേക്ക് ചാടി പോകും. അവയെ ഇരപിടിക്കാൻ വേണ്ടിയാണ് കൊക്കുകൾ എത്തുന്നത്. കമ്പവലകളുടെ പണികഴിയുമ്പോൾ കൊക്കുകൾ അവയുടെ പതിവ് മാളങ്ങളിലേക്ക് അതായത് പൊഴിമുഖങ്ങളിലേക്ക് തിരികെ പോകും.




