നരിമീനുകൾ ( Narimeen) / Lizard fishes

നരിമീനുകൾ
ഇവ അടിത്തട്ട് മത്സ്യങ്ങളാണ്. പ്രത്യേകിച്ച് പാരുകൾക്കടുത്തുള്ള മണൽ പ്രദേശങ്ങളിലാണ് (മടപ്പോക്ക്) ഇവയുടെ വാസം. കടലിനടിയിൽ വച്ച് ഇവ മണലിൽ പുതഞ്ഞിരിക്കുന്നത് കാണാനും ഡോക്യുമെന്റ് ചെയ്യാനും ഇടയായിട്ടുണ്ട്.
വായിൽ നിറയെ പല്ലുകളും ശരീരത്തിൽ നിറയെ മുള്ളുകളും ഉള്ള മത്സ്യങ്ങളാണ് ഇവ. നരിമീനുകൾക്ക് ഒരു പ്രത്യേക മണമുണ്ട്. അതിനാൽ അവയെ കറിയാക്കാൻ കഴിവതും എടുക്കാറില്ല.
എന്നാൽ കടിമീനുകളെ വറുത്തരച്ചു കറിയാക്കി പ്രസവിച്ച സ്ത്രീകൾക്ക് നൽകാറുണ്ട്.




