Threespine sea catfish

Threespine sea catfish

Threespine sea catfish

തേടുകൾ(Theedukal) / Cat fish

തേടുകൾ

തീരക്കടൽ മുതൽ ഉൾക്കടലിൽ വരെ ലഭിക്കുന്ന വിവിധയിനം തേടുകൾ ഉണ്ട്.

തീരത്തോട് ചേർന്ന് കാണുന്നതിനെ കരത്തേട് എന്ന് വിളിക്കും.

തിരുവനന്തപുരത്ത് തേടുകളുടെ ഒരു സ്ഥിരതാവളം എഫ് എം എൽ കണ്ടെത്തിയിട്ടുണ്ട്.

അത് വലിയതുറ കടൽ പാലത്തിനോട് ചേർന്നാണ്. അവിടെ അവ കൂട്ടമായി സഞ്ചരിക്കുന്നതിന്റെയും വസിക്കുന്നതിന്റെയും ചിത്രം പകർത്താനായി. ഇത് വളരെ പ്രധാനപ്പെട്ട ഒരു കടൽ അറിവാണ്. പരമ്പരാഗതമായി കടൽ പണിക്കാർ ഇതുപോലെ വ്യത്യസ്ത മത്സ്യങ്ങളുടെ താമസയിടം കണ്ടെത്തി അതിന് അനുയോജ്യമായ ഇരകൾ നൽകി അവയെ പിടിച്ചെടുക്കുന്ന ശീലം കടൽത്തീര ചരിത്രത്തിൽ ഉണ്ട്. കായലുകളിലും മറ്റും കാണുന്നത് പോലുള്ള ഇനം തേടുകളെ തീരക്കടൽ പാറപ്പാരുകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവയുടെ വാസം പാറപ്പാരുകളുടെ ഏറ്റവും അടിയിലെ ഒളിയിടങ്ങളോട് ചേർന്നാണ്. ഇവ രണ്ടും ഒഴികെ മറ്റിനം തേടുകൾ പുറം കടലിലെ അടിത്തട്ടിനോട് ചേർന്ന് വസിക്കുന്നവർ ആണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് തേടുകളെ പിടിക്കാൻ മട്ട് എന്ന ഒരിനം ഗിയർ ഉപയോഗിച്ചുള്ള രീതി നിലനിന്നിരുന്നു. നീണ്ട ചരടിൽ നിശ്ചിത അകലത്തിൽ ചൂണ്ട കെട്ടി ഇര കോർത്ത് വിടുന്ന രീതിയാണ് മട്ട്. അക്കാലത്ത് ഈ ചൂണ്ടകളിൽ കണവ അഥവാ squid കഷണങ്ങൾ ആക്കി ചൂണ്ടയിൽ കോർത്ത് വിടുമായിരുന്നു. ഇത്തരത്തിൽ തയ്യാറാക്കുന്ന ചൂണ്ടകൾ കടലിന്റെ അടിത്തട്ടിലേക്ക് വിടുകയും ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് തിരികെ വലിച്ചെടുക്കുമ്പോൾ അതിൽ തേടുകൾ ലഭിക്കുകയും ചെയ്യും. ഈ പണിഅറിവിൽ നിന്നാണ് തേടുകൾ ഒരു അടിത്തട്ട് മത്സ്യം അഥവാ ഡെമേഴ്സൽ ഫിഷ് എന്ന തിരിച്ചറിയൽ ഉണ്ടായത്. ഇന്ന് എല്ലാത്തരം തേടുകളുടെയും ലഭ്യതയിൽ വളരെയേറെ കുറവ് സംഭവിച്ചിട്ടുണ്ട്.

തേടിന്റെ മുട്ടകൾ സ്വാദിഷ്ടമായി പാചകം ചെയ്യുന്ന രീതി കടൽത്തീരങ്ങളിൽ നിലനിന്നിരുന്നു. കൂടാതെ സാധാരണ മറ്റു മത്സ്യങ്ങൾക്കില്ലാത്ത ഒരു അവയവം തേടുകളുടെ ഉള്ളിൽ കാണാം. അതിന്റെ തൊണ്ടയുടെ താഴെ ഹൃദയത്തിന്റെ ആകൃതിയിൽ വെളുത്ത് കാട്ടിയുള്ളതും അറകളുള്ളതുമായ ഒന്ന്. ഇതിനെ 'വപ്പ് ' എന്നാണ് തീരസമൂഹം പറയുക. ഇതും ഭക്ഷ്യയോഗ്യമാണ്.

  • vernacular Name: കര തേട് /തീട്ട തേട് (Kara theedu /theetta theedu))

  • Organism Common Name: Threespine sea catfish

  • Scientific Name: Pilicofollis sp.

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!