Cheelavukal or oolikal /Barracuda fishes

Cheelavukal or oolikal /Barracuda fishes

Cheelavukal or oolikal /Barracuda fishes

ചീലാവുകളും ഊളികളും(Cheelavukal or oolikal) /Barracuda fishes

ചീലാവുകളും ഊളികളും

നീണ്ട ശരീരവും മൂർച്ചയുള്ള പല്ലുകളോട് കൂടിയ കൂർത്തു നീണ്ട വായുമുള്ള മത്സ്യങ്ങളാണ് ചീലാവും ഊളിയും. ചിലാവുകളെ തീരത്തോട് ചേർന്ന ഇടങ്ങളിലും ഊളി ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ആഴം കൂടിയ കടലിലും കാണപ്പെടുന്നു. പാരുകൾ തോറും ഇര തേടി അലയുന്ന സഞ്ചാരി മത്സ്യങ്ങളായാണ് ഇവയെ കാണുന്നത്. തീരക്കടലിലൂടെ ഒരു പാരില്‍ നിന്നും മറ്റൊരു പാരിലേക്ക് ഇരതേടി കൂട്ടമായി സഞ്ചരിക്കുന്നതിനിടെ ചിലപ്പോൾ കമ്പവല പോലുള്ള ഉപകരണങ്ങളിൽ നിറയെ ചിലവ് ലഭിക്കാറുണ്ട്. തിരുവനന്തപുരത്ത് 45 മീറ്റർ ആഴമുള്ള കടലിൽ തൊടുവ്‌ എന്ന് വിളിപ്പേരുള്ള ഒരു സ്വാഭാവിക പാറപ്പാരിൽ നിന്നും മുൻകാലങ്ങളിൽ ധാരാളം ഊളികൾ ലഭിക്കുമായിരുന്നു. അതുപോലെതന്നെ പൂന്തുറയുടെ നേരെ 40 മീറ്റർ ആഴത്തിലുള്ള മറ്റൊരു പാരിലും ഊളി ലഭിച്ചിരുന്നു. ആ പാരിന്റെ പേര് തന്നെ ഊളിപ്പാര് എന്നാണ്. ഊളികളെ പിടിക്കാൻ കടൽപണിക്കാർ ചൂണ്ടയിൽ കോർത്ത് വിടുന്ന ഏറ്റവും പ്രധാന ഇര കണവ അഥവാ squid ആണ്. നിലാവുള്ള രാത്രികളിലാണ് കണവ ലഭിക്കുക എന്നതിനാൽ ആ സീസണിലാണ് പാരുകളിലെ ഊളി പിടുത്തം. കണവ ജീവനോടെ ഇരയായി നൽകിയാൽ ഊളികൾ വേഗത്തിൽ ഇരയെടുക്കും എന്നതിനാൽ അക്കാലത്ത് ജീവനുള്ള കണവകളുമായി കടൽ യാത്ര ചെയ്യാൻ ഓടുകണവ ഉമൽ എന്ന പനയോല പൗച്ച് കട്ട മരങ്ങളിൽ കെട്ടിക്കൊണ്ടുപോകുമായിരുന്നു. ഊളി പിടിത്തത്തിൽ പേരുകേട്ട പലരും പറഞ്ഞു പറഞ്ഞു പതിഞ്ഞ ഒരു കാര്യമുണ്ട് പാരുകളിലെ ഊളി പിടുത്തത്തിന് ഇടയിൽ ഇരയായി വിടാൻ ആവശ്യത്തിന് കണവ ഇല്ലാതെ വരുമ്പോൾ കടൽ പണിക്കാരിലെ ചില വിരുതന്മാർ ഊളി തന്നെ മുറിച്ച് ഇരയായി നൽകും. അന്നു ധാരാളം ഊളി ലഭിക്കുമെങ്കിലും അടുത്ത കുറെ നാളുകളിൽ ആ പാരിലെ ഊളികൾ ഇരയെടുക്കാതെ മാറി നിൽക്കും.

Cheelavu and Ooli

 Cheelavu and Ooli are fish characterized by elongated bodies and sharp, pointed snouts filled with sharp teeth. While Cheelavu are typically found in waters closer to the shore, Ooli inhabit deeper seas. They are migratory fish that roam from one rocky reef (paar) to another in search of prey. Large shoals of Cheelavu are sometimes caught in gear like shore seines (kambavala) as they move in groups between reefs in coastal waters. In the past, abundant Ooli were caught off Thiruvananthapuram at a natural rocky reef known locally as 'Thoduvu,' located at a depth of 45 meters. Similarly, Ooli were also caught at another reefsituated 40 meters deep directly off Poonthura which is actually named 'Oolippaar' (Ooli Reef). Squid is the primary bait used by fishers to catch Ooli. Since squid are most available during moonlit nights, that is the peak season for fishing Ooli at these reefs. Because Ooli strike more readily at live bait, fishers used to carry live squid on their traditional log rafts (kattamaram) in a palm-leaf pouch known as Odukanava Umal. Experienced Ooli fishers often recount a common practice: when they ran short of squid bait while fishing at the reefs, some resourceful fishers would cut up an Ooli itself to use as bait. Although this often resulted in a good catch that day, the Ooli at that reef would subsequently avoid taking the bait for a considerable period.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!