Vaalakal/Ribbon fishes , Hairtail fish

Vaalakal/Ribbon fishes , Hairtail fish

Vaalakal/Ribbon fishes , Hairtail fish

വാളകൾ (Vaalakal)/Ribbon fishes , Hairtail fish

വാളകൾ

വാളകൾക്ക് ചുണ്ണാമ്പു വാള എന്നൊരു വിളിപ്പേര് കൂടിയുണ്ട്. ജൂൺ മാസത്തിൽ തുടങ്ങി മൂന്നുനാലു മാസങ്ങൾ വാള മത്സ്യങ്ങളുടെ സീസൺ ആണ്. കുഞ്ഞുവാളകളെ നോഞ്ചു വാള എന്നും നല്ല വലിപ്പമുള്ള വാളകളെ പണ്ടി വാള എന്നും പറയും. പണ്ടുകാലങ്ങളിൽ വാള പിടിക്കാൻ പ്രധാനമായും ഉപയോഗിച്ചിരുന്നത് തട്ടുമടികളാണ്. ആ കാലങ്ങളിൽ ആവശ്യത്തിലേറെ വാളകൾ ലഭിക്കുമായിരുന്നു. കറണ്ടും ഐസും നിലവിൽ ഇല്ലാതിരുന്ന ആക്കാലത്ത് വാളകളെ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള പരമ്പരാഗത രീതികൾ കടൽത്തീര സമൂഹങ്ങൾക്ക് അറിയാമായിരുന്നു . വാളകളെ നെടുകേ കീറി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കും . അതിനെ കീറക്കരുവാട് എന്നാണ് പറയുക. വാളകളുടെ കുടലും ചെകിളകളും മാറ്റി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കും.അതിനെ മൂടക്കരുവാട് എന്ന് പറയും. കൂടാതെ വാളകൾ ആവശ്യത്തിലേറെ ലഭിക്കുമ്പോൾ മണ്ണിൽ നിശ്ചിത നീളത്തിലും വീതിയിലും ആഴത്തിലും വലിയ കുഴിയെടുത്ത് അതിനുള്ളിൽ ഓലപ്പായ വിരിച്ച് അതിൽ വാളകൾ ഉപ്പിട്ട് മാറി മാറി അടുക്കും.തുടർന്ന് കുഴിയുടെ മുകളിൽ ഓലപ്പായ വീണ്ടും വിരിച്ച് മണ്ണിട്ട് മൂടി മാസങ്ങളോളം സൂക്ഷിക്കും. ഇതിനെ കുഴിയുപ്പൻ എന്നാണ് പറയുക. ഇതൊക്കെയായിരുന്നു അന്നത്തെ രീതി. വാളക്കരുവാട് വീട്ടിലുള്ളപ്പോൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് രണ്ടോ നാലോ കിലോ കപ്പ വാങ്ങി വേവിച്ചാൽ അതും വാളക്കരുവാട് ചുട്ടതും ആയാൽ ഒരു ദിവസം കുടുംബത്തിന് വിശപ്പടക്കാൻ കഴിക്കും. കപ്പ അവിച്ചതും പണ്ടി വാള മഞ്ഞളിൽ വേവിച്ചതും ഏതൊരു കടൽത്തീര സമൂഹത്തിന്റെയും ഗൃഹാതുര ഓർമ്മകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ആയപ്പോൾ വാളകളുടെ ലഭ്യത വളരെ കുറഞ്ഞു. അതോടെ കടൽ പണിയിൽ തട്ടുമടികളുടെ പ്രാധാന്യവും കുറഞ്ഞു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ പുറം കടലിൽ നിന്നും വാളകൾ ചൂണ്ടയിൽ പിടിച്ചു കൊണ്ടുവരുന്ന സ്ഥിതിയുണ്ടായി. അത് വാളകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട മാറ്റം ആണെന്ന് കടൽപ്പടിക്കാർ പറയുന്നു.
പ്രകൃതിയിൽ നേരിട്ട് പണിയെടുക്കുന്ന ഏതൊരു ജനതയ്ക്കും പ്രകൃതിയിലെ ചില ജീവികളുമായി അവരുടെ പൈതൃക സാംസ്കാരിക ചരിത്രത്തിൽ വലിയൊരു ബന്ധം ഉണ്ടാവും. അങ്ങനെ ഒന്നാണ് വാള മത്സ്യവും കടൽത്തീര ജനതയും ആയുള്ള ബന്ധം. അതുമായി ബന്ധപ്പെട്ട് ഒട്ടേറെ മിത്തുകൾ ഉണ്ട്.

Ribbonfish

 Ribbonfish are also known by the name 'Chunnambu Vala'. The season for these fish begins in June and lasts for three to four months. Juvenile ribbonfish are called 'Nonju Vala', while the larger ones are known as 'Pandi Vala'. In the past, 'Thattumadi' (a type of large boat-based net) was the primary method used to catch them, and they were available in abundance during those times. Before the advent of electricity and ice, coastal communities knew traditional methods to preserve these fish for long periods without spoilage. They would slit the fish lengthwise, salt them, and dry them; this product was called 'Keera-karuvadu'. Another method involved removing the entrails and gills, salting the fish, and drying them a product known as 'Mooda-karuvadu'. Additionally, when there was a surplus, a large pit of specific dimensions would be dug in the ground; palm-leaf mats were spread inside, and the fish were layered with salt. The pit was then covered with more mats and soil, allowing the fish to be preserved for months a method known as 'Kuzhiyuppan'. These were the practices of the time. When dried ribbonfish was available at home, a family could satisfy their hunger for the day simply by boiling two to four kilograms of tapioca (depending on the family size) and roasting the dried fish to eat with it. Boiled tapioca paired with 'Pandi Vala' cooked in turmeric holds a special, nostalgic place in the memories of coastal communities. By the end of the twentieth century, the availability of ribbonfish declined significantly, and consequently, the importance of 'Thattumadi' fishing methods diminished. In the early 21st century, there was a period specifically between September and December when swordfish were caught on lines in the open sea. Fisherfolk attribute this to a shift in the migratory patterns of the fish.

Any community that works directly with nature often shares a profound bond with certain creatures, a connection rooted in their cultural heritage and history. The relationship between the swordfish and coastal communities is one such example, and it is surrounded by numerous myths.

 


Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!