കോറൽ ഞണ്ടുകൾ(Coral njandukal ) / Coral crabs

കോറൽ ഞണ്ടുകൾ(Coral njandukal ) / Coral crabs
കോറലുകളുമായി ചേർന്ന് വളരുന്ന മൂന്നു ഞണ്ടുകളെ എഫ് എം എൽ ന് ഡോക്കുമെന്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഒരെണ്ണം തീരത്തോട് ചേർന്ന് പുലിമുട്ടുകളിലും മറ്റും കാണുന്ന പിങ്ക് നിറത്തിലുള്ള കോറലിൽ വളരുന്നവയാണ്. മറ്റു രണ്ടെണ്ണം പുറംകടലിൽ മാത്രം കാണപ്പെടുന്ന ബ്ലാക്ക് കോറലിൽ വളരുന്നതാണ്. ഒന്നിനോടൊന്നു ചേർന്ന് മാത്രം വളരുന്ന വ്യത്യസ്തമായ ഈ ജീവികൾക്കും അവ വസിക്കാൻ തിരഞ്ഞെടുക്കുന്ന ജീവിയുടെ അതേ നിറം ആവും ഉണ്ടാവുക.
FML has successfully documented three types of crabs that grow in association with corals. One of these inhabits pink corals found on coastal structures like breakwaters, while the other two live on black corals found only in the open sea. These unique creatures, which grow in close association with their hosts, typically share the same color as the organism they inhabit.
