മണൽ ഞണ്ട് or കര ഞണ്ട് (Manal njandu or kara njandu)

മണൽ ഞണ്ടുകൾ അഥവാ കര ഞണ്ടുകൾ ( Manal njandukal or kara njandukal ) /Sand crabs
തിരകൾ വന്നണയുന്ന കടൽതീരം ആവാസ ഇടമാക്കിയ അപൂർവ്വം ജീവികളാണ് കര ഞണ്ടുകൾ. പത്ത് കാലുകളുള്ള ഇവ അതിൽ മുന്നിലെ രണ്ട് കാലുകളെ കൈകളായി ഉപയോഗിക്കുന്നു. ബാക്കി എട്ടു കാലുകൾ ഉണ്ടെങ്കിലും അവയ്ക്ക് മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ നടക്കാനാവില്ല. വശങ്ങളിലേക്ക് ആണ് സഞ്ചാരം. തീരത്തെ മണലിൽ ചെറിയ കുഴികൾ ഉണ്ടാക്കി വസിക്കുന്ന കര ഞണ്ടുകൾക്ക് കാലുകളുടെ ഈ ഘടന ഏറെ സൗകര്യപ്രദമാണ്. പണ്ട് കടപ്പുറത്തെ കുട്ടികളിൽ കര ഞണ്ടുകളെ പിടിച്ചു കളിക്കാത്തവരായി ആരും ഉണ്ടാവില്ല. കുട്ടികൾ മുതിർന്നാലും കിടന്നു മൂത്രമൊഴിക്കുന്ന ശീലം ഉണ്ടെങ്കിൽ രാത്രിയിൽ അവർ കിടക്കുന്നതിന് അടുത്ത് ഞണ്ടിനെ പിടിച്ചു കെട്ടിയിട്ട് ഭീഷണിപ്പെടുത്തുമായിരുന്നു. ചില സീസണുകളിൽ അവയുടെ മാളങ്ങൾക്ക് മുകളിൽ മണൽ കൊണ്ട് മൂടി വച്ചിരിക്കുന്നത് കാണാം ഇത് അവയുടെ പ്രജനനകാലത്ത് എടുക്കുന്ന മുൻകരുതൽ എന്നാണ് കടൽത്തീര സമൂഹത്തിന്റെ അറിവ്. കര ഞണ്ടുകൾക്ക് കടലിലും ജീവിക്കാൻ കഴിയും. കടലിനടിയിൽ മാളങ്ങൾ ഉണ്ടാക്കി ജീവിക്കുന്ന മറ്റ് അനേകം ജീവികൾ ഉണ്ടെങ്കിലും കരഞണ്ടുകളുടെ മാളങ്ങളും എഫ് എം എൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.
2004 ഡിസംബർ 26ന് സുനാമി തിരമാലകൾ ആഞ്ഞടിച്ചപ്പോൾ ഏറ്റവും അധികം നാശം വിതച്ച കന്യാകുമാരി ജില്ലയിൽ കൊട്ടിൽപാട് എന്ന ഗ്രാമത്തിലെ ഭൂരിഭാഗം വീടുകൾ നശിക്കുകയും നിരവധി മനുഷ്യജീവൻ പൊലിയുകയും ചെയ്തിട്ടും അടുത്ത ദിവസങ്ങളിൽ അവിടെ കടൽത്തീരത്ത് കര ഞണ്ടുകൾ യാതൊരു പോറലുമേൽക്കാതെ ഉണ്ടായിരുന്നു എന്നത് അത്ഭുതകരമാണ്. കര ഞണ്ടുകളെ പിടിച്ചു തല്ലി ചതച്ച് 'പന്തം' കെട്ടിയുണ്ടാക്കി കടൽ ഞണ്ടുകളെ പിടിക്കുന്നത് പ്രധാനപ്പെട്ട ഒരു കടലറിവാണ്. ഞണ്ടുകളിൽ ഉറൾ എന്നു വിളിക്കുന്ന ഇനം ഞണ്ടുകളും ഉണ്ട്. ഇവ തിരയടിക്കുന്ന ഇടത്താണ് ജീവിക്കുന്നത്. സാധാരണ ഉറൾ, പൂച്ച ഉറൾ എന്നിങ്ങനെ രണ്ട് ഇനങ്ങൾ അതിലുണ്ട്. ഇവ ഭക്ഷ്യയോഗ്യമാണ്.
മനുഷ്യന്റെ തെറ്റായ ഇടപെടലിലൂടെ മണതീരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെടുമ്പോൾ കിടപ്പാടമില്ലാതെ നശിക്കാനാണ് കരഞണ്ടുകളുടെ വിധി.
Sand Crabs (or Land Crabs)
Land crabs are unique creatures that inhabit the seashore where waves wash ashore. These ten-legged animals use their front pair of legs like hands. Although they possess eight other legs, they cannot walk forwards or backwards; instead, they move sideways. This leg structure is highly advantageous for land crabs, which live in small burrows they dig in the coastal sand. In the past, almost every child living near the beach played by catching these crabs. Children who continued to wet their beds even as they grew older were sometimes threatened by having a crab tied near their sleeping area at night. During certain seasons, one can observe sand piled over the entrances of their burrows; coastal communities believe this is a precautionary measure taken during their breeding season. Land crabs are capable of living in the sea as well. While many other creatures create burrows underwater, FML has also documented the burrows of land crabs.
It is remarkable that when tsunami waves struck on December 26, 2004 causing immense devastation in the Kanyakumari district, destroying most homes in the village of Kottilpadu, and claiming many human lives land crabs were found on the beach there in the following days, completely unharmed. Catching sea crabs using a 'pantham' a torch-like lure made by crushing and binding land crabs is a significant piece of traditional coastal knowledge. Among the crabs found here is a type known as 'Ural,' which inhabits the surf zone. There are two varieties of this crab: the common Ural and the 'Poocha Ural' (Cat Ural); both are edible.
When vast stretches of sandy shores are lost due to harmful human interference, land crabs are left without a habitat, facing inevitable destruction.
