Coral Unidentified 11

Coral Unidentified 11

Coral Unidentified 11

കോറൽ (Coral)/Black coral

സോഫ്റ്റ് കോറലുകൾ (Soft koralukal) - Soft Corals

കടലിൽ ഉറച്ച തറയിൽ വളരുന്ന ജന്തുവാണിത്. ഇവയുടെ പ്രത്യേക പേരുകൾ ഒന്നും കടൽ പണിക്കാർക്കറിയില്ല. സോഫ്റ്റ് കോറലുകൾ എന്നത് ശാസ്ത്രീയമായ പൊതുനാമമാണ്. ഇപ്പോൾ കടൽപ്പക്കാരും ഇതേ പേര് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

വർക്കലപ്പാര്,

അഞ്ചുതെങ്ങ് കപ്പൽപാര്, കോവളം തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് എഫ് എം എൽ പ്രധാനമായും ഇവയെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ വർക്കലയിലേതും അഞ്ചുതെങ്ങ് കപ്പൽ പാരിലേതും അവിചാരിതമായി കണ്ടെത്തിയതാണെങ്കിൽ കോവളത്തെ കണ്ടെത്തലിന് പിന്നിൽ ഒരു ചരിത്രം തന്നെയുണ്ട്.

ഒരിക്കൽ സാംകുട്ടി എന്ന ചിപ്പിതൊഴിലാളി കടലിനടിയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു ജീവി പടർന്നു പന്തലിക്കുന്നതായി സൂചന നൽകിയതിൽ നിന്നാണ് അത് ആരംഭിച്ചത്. ഒടുവിൽ അയാൾതന്നെ ഞങ്ങളെ കൈപിടിച്ചു കൊണ്ടുപോയി കടലിനടിയിലെ ആ ഇടം കാട്ടിത്തരികയായിരുന്നു. മുളവറക്കല്ല് എന്ന് പേരുള്ള കോവളത്തെ പാരായിരുന്നു അത്. അവിടെ നിന്നും ശേഖരിച്ച സാമ്പിൾ കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ൽ ഏൽപ്പിച്ചു . അവർ അത് സ്‌നോ ഫ്ലേക് കോറൽ എന്ന ഇൻവേസ്സീവ് സ്പീഷിസ് ആണെന്ന് പറഞ്ഞു . ആ പേരിലുള്ള റഫറൻസുകളിൽ എല്ലാം ഇവ വളരുന്ന ഇടത്തെ തനത് ജീവജാലങ്ങളെ നശിപ്പിക്കുന്ന ഒന്നാണെന്ന് കണ്ടു. ഉടൻ അത് വാർത്തയാക്കി പത്രങ്ങൾക്ക് നൽകി. പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. തുടർന്ന് പത്തോളം വർഷം എഫ് എം എൽ മാത്രം ഈ ഇടം നിരീക്ഷിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ അവിടെ ആദ്യം കണ്ടതിന്റെ പത്തിലൊരു അംശം മാത്രമേ ഉള്ളൂ. ഈ കോറലുകളിൽ ഒരു പ്രത്യേകതരം ഡാംസൽ ഫിഷുകൾ കാണാമായിരുന്നു. ഇനി ആ ഡാംസലുകൾ ഈ കോറലുകളുടെ ഇരപിടിയന്മാർ ആണോ എന്ന കാര്യം പ്രത്യേകം പഠിക്കേണ്ടതാണ്. FML ന്റെ തുടർ അന്വേഷണങ്ങളിൽ തുമ്പ ക്രിത്രിമ പാരിലും പുതിയതുറ ക്രിത്രിമ പാരിലും ഇതേ സോഫ്റ്റ് കോറലുകൾ കണ്ടെത്തിയിട്ടുണ്ട്.

ഈ രണ്ട് പാരുകളും യഥാക്രമം 23 മീറ്ററിലും 15 മീറ്ററിലും ആണെങ്കിൽ കോവളത്തേത് 9 മീറ്ററിലാണ്. ചുവപ്പും വെള്ളയും മഞ്ഞയും നിറത്തിൽ ഇവയെ കാണാം.

  • Vernacular Name :കോറൽ (Coral)

  • Organism Common Name: Black coral

  • Scientific Name: Coral Unidentified 11

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!