
കടൽ പൂച്ചികൾ(Kadal poochikal )/ Marine insects
കടലിലും തീരത്തും ഇന്റർ ടൈഡൽ മേഖലകളിലും ചെറുപ്രാണികളെ പോലെ കാണപ്പെടുന്ന അമ്പതോളം ഇനം വ്യത്യസ്ത ജീവികളെ എഫ് എം എൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഇതിൽ മീനുകളുടെ വായിലും ചെകിളപ്പൂക്കളുകളിലും ഇരുന്ന് രക്തം കുടിക്കുന്ന മീൻ പേനുകൾ കടലിന്റെ ഉപരിതലത്തിൽ പാറിനടക്കുന്ന sea scatter കൾ, കടലിനോട് ചേർന്ന പാറകളിൽ കാണപ്പെടുന്ന കടൽ പാറ്റകൾ, കടലിനടിയിൽ ജീവിക്കുന്ന കടൽ ചിലന്തികൾ ഉൾപ്പെടെ പലതും ഉണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവയെ ശാസ്ത്രീയമായി വർഗ്ഗീകരിച്ച് കണ്ടെത്താൻ കഴിയുന്ന വിദഗ്ധർ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും കടലിൽ നിന്നും തീരത്തു നിന്നും ഉയിരോടെ ഞങ്ങൾ കണ്ടെത്തിയ ജീവികളെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ലാത്തതിനാൽ അവയെല്ലാം ഈ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നു. ഇവയെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ ഭാവി ഗവേഷകർക്ക് പ്രചോദനമാകുമെങ്കിൽ ആകട്ടെ.




