കൊടുമ്പല്ലി (Kodumpall) / Snapper fishes

കൊടുമ്പല്ലി
നാട്ടിൽ പൊതുവേ ചെമ്പല്ലി എന്നറിയപ്പെടുന്ന മീനാണിത്. മൂന്ന് വ്യത്യസ്ത ഇനകൾ ഉണ്ട്. ഉൾക്കടൽ പാര് മത്സ്യമാണിതെങ്കിലും ബ്രീഡിങ്ങിനും മറ്റുമായി തീരത്തോട് ചേർന്ന പാരുകളിലും അഴിമുഖങ്ങളിലും അതുവഴി കായലിലും എത്താറുണ്ട്. ചെറു കൂട്ടങ്ങളായാണ് ഇവയുടെ സഞ്ചാരം. ഇരപിടിയൻ മത്സ്യമായ ഇതിന് കൂർത്ത പല്ലുകൾ ആണ് ഉള്ളത്. വീതിയേറിയ വാൽച്ചിറക് വീശിയാണ് ഇവയുടെ സഞ്ചാരം. കടലിനടിയിൽ നമ്മൾ ഇവയുടെ സഞ്ചാരത്തെ അടുത്തുനിന്ന് നിരീക്ഷിക്കുമ്പോൾ ഇവയുടെ വാലടിശബ്ദം കുതിരയുടെ കുളമ്പടി ശബ്ദം പോലെ തോന്നും. നല്ല രുചിയുള്ള മത്സ്യം
