മാണകൾ (MAANAKAL ) / Threadfins

മാണകൾ
കടലിന്റെ അടിത്തട്ടു പറ്റി തീരത്തോട് ചേർന്ന് വസിക്കുന്ന ഒരുതരം മത്സ്യം. നല്ല തിളക്കമുള്ള ശരീരവും ഭംഗിയുള്ള ചിറകുകളും. ഭക്ഷ്യയോഗ്യമാണ് മുൻകാലങ്ങളിൽ തീരത്തുനിന്ന് ചൂണ്ടയെറിയുന്നവർക്കും തീരക്കടലിൽ വല വിടുന്നവർക്കും ഇവ ലഭിക്കുമായിരുന്നു. ഇതും വംശനാശ ഭീഷണിയിലാണ്. ഇവയുടെ കീഴ്ത്താടിക്ക് പുറകിലായി തൂവൽ പോലുള്ള ഒരു അവയവം കൂടിയുണ്ട്.
MAANAKAL
A type of fish, that lives at the bottom of the sea, nearer to the shores. It has a shiny body and beautiful fins. It is edible. In the past, these were caught by those who cast bait and line from the shore and those who cast nets in the coastal sea. This is also in danger of extinction. There is a feather-like organ behind their lower jaw.
