NEMMEENUKAL

NEMMEENUKAL

NEMMEENUKAL

നെമ്മീനുകൾ (NEMMEENUKAL)

നെമ്മീനുകൾ

കേരളീയർക്ക് സ്വാദിഷ്ടവും സാമാന്യം വിലയേറിയതുമായ മത്സ്യമാണ് നെമ്മീൻ. കടലിലെ ഉപരിതല മത്സ്യങ്ങളിൽ ഒന്നായ നെമ്മീൻ സമുദ്രത്തിന്റെ തീരക്കടൽ ഒഴികെയുള്ള ഏതാണ്ട് എല്ലായിടത്തും കാണാം. ചൂണ്ടയിലും വലയിലും ലഭിക്കുമെങ്കിലും വിദഗ്ധരായ കടൽ പണിക്കാർക്ക് മാത്രമേ നെമ്മീനുകളെ ചൂണ്ടയിൽ പിടിക്കാൻ കഴിയൂ. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന മീനുകളാണ് ഇവ. അതിനാൽ ചൂണ്ടയിൽ വീണു കഴിയുമ്പോൾ അവ പായും. ആ പാച്ചിലിൽ ചൂണ്ടക്കയറിന്റെ അറ്റം കയ്യിൽ സൂക്ഷിക്കുന്നയാൾ നയത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ കയർ പൊട്ടിച്ച് രക്ഷപ്പെടും. നെമ്മീനുകൾക്ക് നല്ല മൂർച്ചയുള്ള പല്ലുകൾ ഉള്ളതിനാൽ ചൂണ്ടക്കയർ (line)കടിച്ചു മുറിക്കാൻ സാധ്യത ഉള്ളതിനാൽ ഏതാണ്ട് ഒരടിയിലേറെ നീളത്തിൽ സിൽവർ കമ്പി കൊണ്ടാണ് ചൂണ്ട കെട്ടുക. ചുരുക്കത്തിൽ ബുദ്ധിയും വൈധഗ്ദ്യവും ഉപയോഗിച്ചു മാത്രമേ നെമ്മീനുകളെ ചൂണ്ടയിൽ പിടിക്കാൻ കഴിയൂ.
നെമ്മീനുകളിൽ വലിപ്പം കുറഞ്ഞ ഒരിനത്തെ കറയിലാവ് എന്ന് വിളിക്കുന്നു. നെമ്മീനിനെ പോലെ തോന്നിക്കുന്ന മറ്റൊരു ഇന്നത്തെ ഓരിയാമീൻ എന്ന് വിളിക്കും. നെമ്മീനിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മത്സ്യമാണ് ഓരിയാമീൻ. കടൽപ്പണി സമൂഹത്തിന്റെ കെട്ടുകഥകളിൽ ആൺ സൗന്ദര്യത്തിന്റെ പ്രതീകമാണ് നെമ്മീനുകൾ. കാഴ്ചയിൽ ഒറ്റത്തടിയും കരുത്തും ചുറു ചുറുക്കും ഉള്ള നെമ്മീനുകൾ കടലിലെ മത്സ്യ മോഹിനി മാരുടെ ഉറക്കം കെടുത്തുന്നതായാണ് ആ കെട്ടുകഥകളിലെ സങ്കൽപം.

NEMMEEN

Nemmeen is a delicious and fairly expensive fish for Keralites. One of the surface dwelling fishes in our sea, and except along the coastal waters Nemmeen is found almost everywhere in the ocean. Only expert seamen can catch Nemmeen with bait, although it can be caught in bait and nets. These are very fast-moving fishes. Therefore, they will try to escape by swimming away fast, when they are caught. If the person holding the end of the fishing line in his hand does not handle it properly during that race for life, they will break the line and escape. Since Nemmeen have very sharp teeth and are likely to break-off the fishing line with it, the bait should be tied to a silver wire about one foot long to avoid this. In short, Nemmeen can only be caught with intelligence and skill.
A smaller species of Nemmeen found is called Karayilavu. Another species that looks like Nemmeen is called Ooriyameen. Ooriyameen is a fish that moves faster than Nemmeen. In the myths of the sea-workers community, Nemmen represents symbol of male beauty. The myths suggest that the Nemmen that appear to move on solitary, strong and are agile, are the ones who give the fish-beauties of the sea some sleepless times.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!