Tuna Fishes

Tuna Fishes

Tuna Fishes

ചൂരകൾ(.CHOORAKAL) / Tuna Fishes

ചൂരകൾ

ചൂരകൾ ഒരു ഉപരിതല മത്സ്യമാണ്. നിരവധിയിനം ചൂരകൾ ഉണ്ട്. അവ കൂട്ടമായി അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ കടലിന്റെ ഉപരിതലത്തിൽ ചെറിയ ഓളങ്ങൾ പ്രത്യക്ഷപ്പെടും. ഇതിനെ മണ്ടൽ, പൊലപ്പ് എന്നൊക്കെ പറയും. ഈ മണ്ടൽ കാണുമ്പോൾ കടൽപണി സമൂഹത്തിന് കടലിൽ ചൂരയുടെ സാന്നിധ്യം തീരത്ത് നിന്നുകൊണ്ട് തിരിച്ചറിയാൻ സാധിക്കും. ഇങ്ങനെ തിരക്കടലിലെ ചൂരകളുടെ സാന്നിധ്യമറിയുമ്പോൾ അവർ കമ്പവല ഉപയോഗിച്ച് അതിനെ വളഞ്ഞു പിടിച്ചെടുക്കും. പണ്ടുകാലങ്ങളിൽ കമ്പവലകളുടെ ഏറ്റവും പ്രധാന തൊഴിൽ രീതി ഇതായിരുന്നു. ഇന്ന് കമ്പവലകൾക്ക് വിട്ടു വലിക്കാൻ പറ്റിയ തീരങ്ങൾ ഇല്ലാത്തതിനാലും ചൂരകൾ പഴയതുപോലെ തീരക്കടലിലൂടെ വരാത്തതിനാലും കമ്പവലപ്പണി വളരെയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. അതുപോലെതന്നെ ചൂരയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അപ്രത്യക്ഷമായ മറ്റൊരു തൊഴിലുണ്ട്. തൊളിപ്പ്‌ എന്നാണ് അതിനെ പറയുക. കടലിന്റെ ഒത്തിരി ദൂരത്തേക്ക് പോകാൻ കഴിയാത്ത കടൽ പണിക്കാർ ചൂരയുടെ സീസണിൽ അവരുടെ ചെറിയ കട്ടമരങ്ങളിൽ തീരത്തു നിന്നും നത്തോലി കൊഞ്ചുപ്പൊടി മുതലായ ഇരകൾ വാങ്ങിക്കൊണ്ട് ഏതാണ്ട് ഒരു കിലോമീറ്ററിന് അകത്തുള്ള കടലിൽ കട്ടരത്തിൽ തുഴഞ്ഞു പോകും. അവിടെ ഈ ഇരകൾ വിതറി ഒപ്പം ചൂണ്ടയിൽ ഇരകോർത്ത് കടലിലേക്ക് വിടും. കടലിൽ ഒഴുകിനടക്കുന്ന ഇരകളെ കണ്ട് ചൂരകൾ അവിടെയെത്തും . ഇരപിടിത്തത്തിനിടെ ചൂരകൾ ചൂണ്ടയിൽ വീഴുകയും അവർ പിടിച്ചെടുക്കുകയും ചെയ്യും. ഇന്ന് അത്തരം ചൂരപിടിത്തം നിലവിലില്ല. അതുപോലെതന്നെ ചൂരകളെ പ്രത്യേക രീതിയിൽ കേടുകൂടാതെ സൂക്ഷിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പ്രത്യേക രീതിയും അത് നടത്തുന്ന വ്യാപാരികളും തീരങ്ങളിൽ ഉണ്ടായിരുന്നു. ആ രീതികളെ ചിപ്പം, കീലം, ചമ്പ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. അതിൽ ഏർപ്പെട്ടിരുന്ന വ്യാപാരികൾ കടൽതീര സമൂഹങ്ങളിൽ നിന്ന് തന്നെ ഉണ്ടായിരുന്നു. ഇന്ന് ചൂരപിടിത്തം ഏറെയും ഉൾക്കടൽ കേന്ദ്രീകരിച്ചാണ്.

Tuna

 Tuna are surface-dwelling fish, and there are several varieties of them. When they travel rapidly in shoals, small ripples appear on the sea's surface phenomena known locally as Mandal or Polappu. Observing these signs allows the fishing community to detect the presence of tuna in the coastal waters while standing on the shore. Upon spotting them, fishermen would encircle and catch the shoal using Kambavala (large shore seines). In the past, this was a primary method of fishing. Today, however, this practice faces a severe crisis because suitable shorelines for hauling these large nets are scarce, and tuna no longer frequent coastal waters as they once did. There is another tuna-related fishing practice that vanished decades ago, known as Tholippu. Fishermen unable to venture far out to sea would purchase bait such as Natholi (anchovies) or tiny shrimp from the shore during the tuna season. They would paddle their small Kattamarans (traditional log rafts) about a kilometer out, scatter the bait, and simultaneously lower baited hooks into the water. Attracted by the drifting bait, the tuna would gather at the spot, where they would take the hook and be caught. Such fishing methods are no longer practiced. Similarly, there used to be specialized traders and methods along the coast for preserving tuna in specific ways to ensure they remained fresh for export; these methods were known by terms such as Chippam, Keelam, and Chamba. The merchants engaged in it hailed from the coastal communities themselves. Today, tuna fishing is largely concentrated in the open sea.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!