ഓട്ടികൾ (ഓട്ടികൾ ) - Olive Shells.

ഓട്ടികൾ (ഓട്ടികൾ ) - Olive Shells.
Univalve ഇനത്തിൽ പെടുന്ന ഇവ തീരത്ത് കടലിനടിയിലെ മണലിലും തീരക്കടൽ പാരുകളിലും ജീവിക്കുന്നവയാണ്. തിരുവനന്തപുരം വർക്കല കുന്നിന് അടുത്ത് കടലിൽ തീരത്തോട് ചേർന്ന് ഇവയെ ധാരാളം കാണാനാവും. ഓട്ടികൾ പൊട്ടിച്ചെടുത്ത് ഏതാണ്ട് ഒരു വള്ളത്തിന്റെ രൂപത്തിൽ ആക്കി കടപ്പുറത്തെ മണലിൽ കളിക്കുക എന്നത് പണ്ടുകാലങ്ങളിൽ തീരത്തെ കുട്ടികളുടെ വിനോദമായിരുന്നു.
കടപ്പുറം മണൽ കുന്നുപോലെയാക്കി അതിൽ ഓടിച്ചു കളിച്ചതിനാലാണ് അവയെ ഓട്ടി എന്ന് വിളിച്ചിരുന്നത്.
എന്നാൽ ഇന്ന് മണലില്ലാ കടൽത്തീരത്ത് അത്തരം കളികളൊന്നും ഇല്ല.
