പൂല മീനുകൾ (POOLA MEENUKAL) /Spinfoot or Rabbit Fishes

പൂല മീനുകൾ
ചിറകുകൾ നിറയെ മുള്ളുകളുള്ള ഒരു കൂട്ടം മീനുകളെയാണ് പൂലമീനുകൾ എന്ന് കടൽത്തീരവാസികൾ വിളിക്കുന്നത്. തീരക്കടൽ പാറപ്പാരുകളിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ നാലഞ്ച് ഇനങ്ങൾ ഉള്ളതിൽ ചിലത് ശരാശരി 20 സെന്റീമീറ്റർ വലിപ്പവും, സ്വർണ്ണ വരയൻ, വരയൻ, വിരവരയൻ പോലുള്ളവ 40 സെന്റീമീറ്റർ വലിപ്പം വരെയും ഉണ്ടാവും. അത്ര സ്വാദുള്ള മത്സ്യം അല്ലാത്തതിനാലും മുള്ളുകൾ കൊണ്ടാൽ തരിക്കും എന്നതിനാലും കടൽത്തീരവാസികൾ ഇത് അപൂർവ്വമായി മാത്രമേ പിടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യാറുള്ളു.
