
നീന്തുന്ന കക്ക (Neenthunna kakka) - Swimming bivalve
കക്കകളിൽ ഒരിനം കക്കയെ ഒരിക്കൽ നീന്തുന്നതായി കാണാനിടയായി. വിഴിഞ്ഞത്തു വച്ചായിരുന്നു അത്. ചിപ്പിയോടൊപ്പം എത്തിയ ആ കുഞ്ഞു കക്കയുടെ ഉള്ളിലെ മാംസത്തിൽ നിന്നും പത്തോളം പീലികൾ ( Tentacles ) പുറത്തേക്ക് വരികയും അതിനെ വെള്ളത്തിലിട്ടപ്പോൾ അതുപയോഗിച്ച് നീന്തുന്നതായും കാണുവാനിടയായി.
കന്യാകുമാരി ജില്ലയിലെ ഡോക്കുമെന്റേഷനിൽ കടലിനടിയിൽ വച്ച് ഇതുപോലൊരെണ്ണത്തെ കാണ്ടു.ഏകദേശം രണ്ടിഞ്ച് വലിപ്പവും ചതുര ആകൃതിയിലും ഉള്ളതാണ് ഈ നീന്തുന്ന കക്ക.




