തറട്ടകൾ (Tharattakal)/ Sicklefishes

തറട്ടകൾ
വളരെ അപൂർവ്വമായേ ഈ മത്സ്യങ്ങളെ ഇന്ന് കാണാനാവൂ. പരന്ന ശരീരവും വലിയ ചിറകുകളും ആണ് ഇവയുടെ പ്രത്യേകത. കടലിൽ ഇവ സഞ്ചരിക്കുന്നത് കാണാൻ വളരെ മനോഹരമാണ്.
തറട്ടയെ അപേക്ഷിച്ചു പൈന്തികൾക്ക് നീണ്ട ചിറകുകൾ ആണുള്ളത്. മുൻകാലങ്ങളിൽ ഇവയെ ആഴം കൂടിയ കടലിലെ പാരുകളിൽ നിന്നും ലഭിക്കുമായിരുന്നു. 1993 ആന്റണി, കെൻ എന്നിവർ പൊഴിയൂരിൽ 23 മീറ്റർ ആഴമുള്ള കടലിലെ കൃത്രിമ പാരിൽ നിന്നും ഇവയെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. തീരക്കടൽ പാറപ്പാരുകളിൽ എവിടെയും ഇവ രണ്ടിനെയും സാധാരണ കണ്ടിട്ടില്ല എങ്കിലും കോവളത്തെ കരക്കല്ലിനടുത്തായി ഇവ രണ്ടിന്റെയും കുഞ്ഞുങ്ങളെ കഴിഞ്ഞ 10 വർഷത്തിനിടെ ഓരോ തവണ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.




