Sea Sponges

Sea Sponges

Sea Sponges

സീ സ്പോഞ്ചുകൾ (Sea Sponges)
കടലിൽ ജീവിക്കുന്ന ജന്തുക്കളിൽ കണ്ണും മൂക്കും മുഖവും ഇല്ലാത്ത അനേകം ജീവികളിൽ ഒന്ന്. തീരത്തോട് ചേർന്ന് കടലിന്റെ അടിത്തട്ടിൽ ഏതെങ്കിലും ഉറപ്പുള്ള പ്രതലത്തിൽ ഉറച്ചു ജീവിക്കുന്ന ജീവിയാണ് സീ സ്പോഞ്ചുകൾ. വിവിധ നിറത്തിലും ആകൃതിയിലും ഉള്ള സി സ്പോഞ്ചുകൾ ഉണ്ട്. സുഷിരങ്ങളോടുകൂടിയ ശരീരം സീ സ്പോഞ്ചുകളുടെ പ്രത്യേകതയാണ്. ഈ സുഷിരങ്ങൾ വഴി കടൽവെള്ളം കടന്നു പോകുമ്പോൾ അവയിൽ നിന്നും പോഷകങ്ങൾ സ്വീകരിക്കുന്നു.
സീ സ്പോഞ്ചുകളുടെ ശരീരത്തിലെ സുഷിരത്തിന് ഉള്ളിൽ ചെറു ഞണ്ടുകൾ ഷ്രിമ്പുകൾ ബ്രിട്ടിൽ സ്റ്റാറുകൾ മുതലായവ കുഞ്ഞുങ്ങളെ വിരിയിക്കുന്നത് കാണാം. ചില സീ സ്പോഞ്ചുകളുടെ ശരീരം നമുക്ക് കൈ കൊണ്ട് നുള്ളി എടുക്കാവുന്നതും മറ്റ് ചിലത് ഉറപ്പുള്ള റബ്ബർ പോലെ ഉള്ളവയും ആണ്. തിരുവനന്തപുരത്ത് മുല്ലൂർ, വിഴിഞ്ഞം, കോവളം എന്നിവയാണ് സീ സ്പോഞ്ചുകളുടെ പ്രധാന കേന്ദ്രം. തിരുവനന്തപുരത്തേക്കാൾ കന്യാകുമാരി ജില്ലയിലാണ് സീ സ്പോഞ്ചുകൾ കൂടുതൽ എണ്ണത്തിലും വൈവിധ്യത്തിലും കാണപ്പെടുന്നത്. അവിടെ നിന്നും ഒരു സീ സ്പോഞ്ച് കോളനി തന്നെ എഫ്എംഎൽ ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!